Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കളെ തലയ്ക്കടിച്ച് കൊന്ന ശേഷം കിണറ്റിലിട്ട് മൂടി; സംഭവം പുറം ലോകം അറിയുന്നത് നാലു നാളുകൾക്ക് ശേഷം മകൻ പൊലീസിൽ കീഴടങ്ങുമ്പോൾ

മാതാപിതാക്കളെ തലയ്ക്കടിച്ച് കൊന്ന ശേഷം കിണറ്റിലിട്ട് മൂടി; സംഭവം പുറം ലോകം അറിയുന്നത് നാലു നാളുകൾക്ക് ശേഷം മകൻ പൊലീസിൽ കീഴടങ്ങുമ്പോൾ

പത്തനംതിട്ട: പന്തളത്തിനടുത്ത് പെരുമ്പുളിക്കളിൽ മാതാപിതാക്കളെ കൊന്ന ശേഷം മകൻ കിണറ്റിലിട്ട് മൂടി. കീരുകുഴി പൊങ്ങലടി കാഞ്ഞിരമിളയിൽ കെ.എം.ജോൺ (70), ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മാത്യൂസ് ജോൺ (മജോ, 33) പന്തളം പൊലീസിന്റെ പിടിയിലായി.

വീട്ടുപറമ്പിലെ ഉപയോഗമില്ലാത്ത കിണറ്റിലുള്ള മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസ് ശ്രമം നടത്തുകയാണ്. 25ന് രാത്രി മാതാപിതാക്കളുമായി വഴക്കുണ്ടായെന്നും തുടർന്ന് ഇരുവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും മജോ പൊലീസിനോടു പറഞ്ഞു.

വീടിന് അൽപം അകലെയുള്ള റബർ തോട്ടത്തിലാണു കിണർ. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു കിണറിനടുത്തേക്കു വഴിയുണ്ടാക്കിയ ശേഷം മൃതദേഹങ്ങൾ കാറിൽ എത്തിച്ചു കിണറ്റിൽ തള്ളിയെന്നാണു മജോ പൊലീസിനോടു പറഞ്ഞത്. ഇന്ന് കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

നാട്ടുകാർ ദുർഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതോടെ കിണറ്റിൽ നായ ചത്തു കിടക്കുന്നതിനാൽ ദുർഗന്ധമുണ്ടെന്നും കിണർ മൂടണമെന്നും പറഞ്ഞ്് ഇയാൾ മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നു മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾക്ക് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുക്കാനായില്ല. ഇതോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ലഹരിമരുന്നുകൾക്ക് അടിമയായ ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് സംശയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP