Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ സഹായം തേടി അഭിനയ ചക്രവർത്തി സത്യന്റെ മകനും; താരപുത്രന്മാർ അരങ്ങുവാഴുന്ന ചലച്ചിത്രമേഖലയിൽ ഒരു മഹാനടന്റെ മകന്റെ ദുരവസ്ഥ പരിഹരിക്കാൻ സിനിമാപ്രവർത്തകർ ഇടപെടുമോ?

തിരുവനന്തപുരം: താരപുത്രന്മാർ അരങ്ങു വാഴുന്ന കാഴ്ചയാണ് ഇപ്പോൾ മലയാള സിനിമയിൽ കാണുന്നത്. എന്നാൽ, വെള്ളിവെളിച്ചത്തിലൊന്നും എത്താതെ പ്രാരാബ്ധങ്ങളുടെ പടുകുഴിയിൽപ്പെട്ട് ഉഴലുകയാണ് മലയാളത്തിലെ ഒരു മഹാനടന്റെ മകൻ.

അഭിനയ ചക്രവർത്തി സത്യന്റെ മകൻ ജീവൻ സത്യനാണ് പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാൻ ഒരു വഴി തേടി മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ വേദിയിൽ എത്തിയത്. കടം താങ്ങാവുന്നതിലധികമായപ്പോഴാണ് ജീവൻ സത്യൻ നിവേദനവുമായി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. കാഴ്ച ശക്തി നഷ്ടപ്പെട്ട ജീവൻ ജനസമ്പർക്കപരിപാടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനെത്തിയത് ബന്ധുവിന്റെ സഹായത്തോടെയാണ്.

മക്കളുടെ വിദ്യാഭ്യാസത്തിനായി സഹകരണബാങ്കിൽ നിന്നുൾപ്പെടെ മൂന്ന് ബാങ്കുകളിൽ നിന്ന് പലപ്പോഴായി വായ്പയെടുത്ത തുക പലിശയും പിഴപലിശയും ചേർന്ന് 6,65,000 രൂപയായി. ഭാര്യയുടെ പേരിലെടുത്ത വായ്പ അടച്ചുതീർക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാങ്കിലെ പലിശയും നോട്ടീസുകളും പെരുകിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ തീരുമാനിച്ചത്.

പരാതി പരിഗണിച്ച മുഖ്യമന്ത്രിയാകട്ടെ ഇതിൽ പിഴപ്പലിശയായ 48,000 രൂപ ഒഴിവാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയത്. എന്നാൽ, ഇതുകൊണ്ട് ഒന്നുമാകില്ല എന്നതാണ് യാഥാർഥ്യം. പലിശ പൂർണമായും ഒഴിവാക്കിയാലേ ബാധ്യതകളിൽ നിന്ന് അൽപമെങ്കിലും മോചനംലഭിക്കൂ എന്ന അവസ്ഥയിലാണ് ജീവൻ. മുഖ്യമന്ത്രിയിൽ നിന്ന് അനുകൂലനടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജനസമ്പർക്കപരിപാടി തീരും വരെ ജീവൻ സത്യൻ വേദിയിലുണ്ടായിരുന്നു.

അഭിനയ ജീവിതത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അർബുദ ബാധയെ തുടർന്ന് സത്യന്റെ മരണം. മൂന്ന് മക്കളും പഠിച്ചുകൊണ്ടിരിക്കെയായിരുന്നു പിതാവിന്റെ അപ്രതീക്ഷിതമരണം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതും നിർമ്മാതാക്കളുടെ ചെക്കുകൾ മടങ്ങുകയും ചെയ്തതോടെ കുടുംബം ദുരിതാവസ്ഥയിലായി. ആർക്കും മുന്നിലും തലകുനിക്കാത്ത സത്യന്റെ കുടുംബവും തങ്ങളുടെ ദുരിതം പുറംലോകത്തെ അറിയിക്കാൻ മെനക്കെട്ടില്ല.

സിനിമാപ്രവർത്തകർ ഒരു പരിപാടി അവതരിപ്പിച്ച് അതിൽ നിന്ന് സത്യന്റെ മകന് സഹായമേകണം എന്ന അഭിപ്രായം ഇതിനോടകം ഉയർന്നിട്ടുണ്ട്. മലയാള സിനിമയുടെ അഭിമാനമായ സത്യന്റെ മകനു സർക്കാർ തന്നെ കൂടുതൽ സഹായം നൽകണമെന്നും ചലച്ചിത്രപ്രേമികൾ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP