Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹമ്മദ് നബിയുടെ തിരുകേശവും പാനപാത്രവും കേരളത്തിലെത്തിച്ച് കാന്തപുരം; നാട്ടുകാർക്ക് 'തിരുശൈഖി'നെ സമ്മാനിക്കാൻ മകനും! വിദേശത്തു നിന്നെത്തിയ സാധാരണക്കാരനെ മഹാപണ്ഡിതനാക്കിയും ആത്മീയ കച്ചവടം

മുഹമ്മദ് നബിയുടെ തിരുകേശവും പാനപാത്രവും കേരളത്തിലെത്തിച്ച് കാന്തപുരം; നാട്ടുകാർക്ക് 'തിരുശൈഖി'നെ സമ്മാനിക്കാൻ മകനും! വിദേശത്തു നിന്നെത്തിയ സാധാരണക്കാരനെ മഹാപണ്ഡിതനാക്കിയും ആത്മീയ കച്ചവടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഹമ്മദ് നബിയുടെ തിരുകേശം സ്ഥാപിക്കാനായി കോഴിക്കോട് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ് നിർമ്മിക്കുന്ന മുടിപ്പള്ളിയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇനിയും ശമനമായിട്ടില്ല. കാന്തപുരത്തിന്റേത് തട്ടിപ്പാണെന്നും ഇതിനെതിരെ സർക്കാർ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇ കെ വിഭാഗം സുന്നികൾ മുസ്ലിംലീഗിനെ കടുത്ത പ്രതിരോധത്തിൽ ആക്കിയിരുന്നു. ഇതേചൊല്ലിയുള്ള പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇതിനിടെയാണ് മുഹമ്മദ് നബിയുടെതെന്ന് അവകാശപ്പെടുന്ന പാനപാത്രവും കാന്തപുരം മുസ്ല്യാർ കേരളത്തിൽ എത്തിച്ചത്. ഇത് തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് ഇ കെ സുന്നികൾ വാദിക്കുന്നതും. ഇങ്ങനെ പരസ്പരം തർക്കിക്കാൻ ഒന്നിനും പിറകേ മറ്റൊന്നായി വിവാദം ഉടലെടുക്കുമ്പോൾ കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ മകന് ഡോക്ടർ അബ്ദുൽ ഹകിം അസ്ഹരിയും മലേഷ്യയിലെ ഇസ്ലാം നേതാവ് എന്നവകാശപ്പെടുന്ന ശൈഖ് ഇസ്മായിൽ കാസിമുമായുള്ള ബന്ധവും വിവാദത്തിന് തിരി കൊളുത്തിയിരിക്കയാണ്. സാധാരണക്കാരനായ ഒരാളെ പണ്ഡിതനാക്കി ആത്മീയ തട്ടിപ്പ് നടത്തുകയാണ് കാന്തപുരവും മകനും എന്നാണ് ആരോപണം ഉയരുന്നത്.

മലേഷ്യയിലെ ഇസ്ലാമിക പണ്ഡിതനാണെന്നും അറിയപ്പെടുന്ന എഴുത്തുകാരനാണെന്നും അവകാശപ്പെട്ട് കാന്തപുരത്തിന്റെ പുത്രൻ പരിചയപ്പെടുത്തിയ ശൈഖ് ഇസ്മായിൽ കാസിമിനെ കുറിച്ച് അനുയായികൾക്ക് തെറ്റായ വിവരങ്ങൾ പറഞ്ഞു കൊടുത്ത നടപടിയാണ് ഇ കെ സുന്നികൾ സൈബർ ലോകത്തും ആഘോഷമാക്കുന്നത്. പാതിമലയാളിയും അബുദാബി ഫ്യൂച്ചർ സിറ്റി പ്രൊജക്ടിന്റെ ചെയർമാനാണ് ഇസ്മായിൽ കാസിമമെന്നും ലോകം മുഴുവൻ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും ശൈഖുമാണെന്ന് പറഞ്ഞ് അബ്ദുൾ ഹക്കിം പരിചയപ്പെടുത്തുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ.

ഹക്കിം പരിചയപ്പെടുത്തിയത് വ്യാജശൈഖിനെ ആണെന്നും ഇതിന് പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങളുണ്ടെന്നുമാണ് സൈബർ ലോകത്തെ സമസ്ത വിഭാഗം സുന്നികൾ വിമർശിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ ഡോ. ഡോക്ടർ അബ്ദുൽ ഹകിം അസ്ഹരി ശൈഖിനെ പരിചയപ്പെടുത്തുന്ന വീഡിയോ യുട്യൂബിൽ നിന്നും അപ്രത്യക്ഷമായി. തട്ടിപ്പാണെന്ന് വ്യക്തമായതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപെടുക ആയിരുന്നു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

എ പി വിഭാഗം ഒരുസ്ഥാപനത്തിൽ സന്ദർശിക്കാനെത്തിയ ഇസ്മായിൽ കാസിമിനെ പരിചയപ്പെടുത്തി അബ്ദുൾ ഹക്കിം നടത്തിയ പരാമർശത്തെ ഖണ്ഡിച്ചുകൊണ്ടാണ് സൈബർ ലോകത്ത് എ പി - ഇകെ യുദ്ധം കൊഴുത്തത്. അന്താരാഷ്ട്ര വ്യക്തിത്വമാണ് ശൈഖ് ഇസ്ലാമിയിൽ കാസിമെന്നും നിരവധി അന്താരാഷ്ട്ര വേദികളിൽ സംസാരിച്ചിട്ടുള്ള വ്യക്തിത്തമാണെന്നും ഡോ. അബ്ദുൾ ഹക്കീം പരിചയപ്പെടുത്തുന്നത് യുട്യൂബ് വീഡിയോയിൽ വ്യക്തമായിരുന്നു. 150തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്നും 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ സദസിനായി പരിചയപ്പെടുത്തിയിട്ടുണ്ട്.

കാന്തപുരത്തിന്റെ പുത്രൻ തങ്ങളുടെ അനുയായികൾക്ക് പരിചയപ്പെടുത്തിയ വ്യക്തി വ്യാജ ശൈഖാണെന്ന് തെളിവുകൾ നിരത്തി സമർത്ഥിച്ചുകൊണ്ടാണ് ചില ബ്ലോഗർമാരും രംഗത്തെത്തി. സ്വയം പ്രഖ്യാപിത ആത്മീയ നേതാവായ ഇസ്മായിൽ കാസിം ചുരുങ്ങിയ കാലം കൊണ്ടാണ് 'ശൈഖായി' മാറിയതെന്നും ഈ ബ്ലോഗുകളിൽ വ്യക്തമാക്കുന്നു. തിരൂർ സ്വദേശിയാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് തന്നെ മലേഷ്യയിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി അതിലൂടെ സ്വയം ആത്മീയ നേതാവ് ചമയുന്ന ശൈഖ് ഇസ്മായിൽ സ്വന്തമായി ഒരു പുസ്തകം പോലും എഴുതാത്ത ആളാണെന്നാണ് ആരോപണം. മാത്രവുമല്ല, ലോകം അറിയപ്പെടുന്ന പ്രഭാഷകനാണെന്ന് പറയുമ്പോഴും ലോകത്തെ പ്രമുഖർക്ക് ആർക്കും അറിയുകയുമില്ല.

ഫേസ്‌ബുക്ക് പേജിൽ കാണുന്ന ഇസ്ലാമായിൽ കാസിമിന്റെ ചിത്രവും വെബ്‌സൈറ്റിലെ ചിത്രവും കണ്ടാലും തട്ടിപ്പ് വ്യക്തമാകും. മികച്ചൊരു ആത്മീയ വ്യാപാരിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ഇസ്മായിൽ കാസിം. ഇതിനെ സമർത്ഥിക്കുന്ന രേഖകളും വെബ്‌സൈറ്റിലുണ്ട്. ഒരു വെള്ള തൊപ്പി അതിന്റെ മുകളിൽ ഒരു പച്ച തൊപ്പി അതിനു മുകളിൽ ഒരു ചുവന്ന കെട്ട് പിന്നൊരു ചുവന്ന കോട്ട്, കയ്യിൽ ഒരു വടിയുമാണ് വേഷം. ഫേസ്‌ബുക്കിൽ എല്ലാം തികഞ്ഞൊരു ബിസിനസ് മാന്റെ ലുക്കിലും. അബുദാബിയിൽ ഫ്യൂച്ചർ സിറ്റിയുടെ ചെയർമാൻ എന്നാണ് അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നാണ് അറിയുന്നത്. അബുദാബി ഫ്യൂച്ചർ സിറ്റി പ്രൊജക്ട് എന്നൊരു പദ്ധതി പോലുമില്ലെന്നാണ് സൈബർ ഇടങ്ങളിലൂടെ ഇ കെ സുന്നി വിഭാഗക്കാർ വ്യക്തമാക്കുന്നത്.

ലോകത്ത് അറിയപ്പെടാത്ത ഈ തട്ടിപ്പുകാരനെ എ പി വിഭാഗത്തിന്റെ കേന്ദ്രത്തിൽ അബദ്ധത്തിൽ എത്തിച്ചതല്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മലേഷ്യയിൽ അടുത്തിടെ ഒരു എ പി വിഭാഗം നേതാവ് യാത്ര ചെയ്തിരുന്നെന്നും അവരിൽ ചിലർ മുഖേനയാണ് ഈ ശൈഖ് കേരളത്തിലെത്തിയതെന്നുമാണ് ആക്ഷേപം. ഇസ്മായിൽ ശൈഖിന്റേതായി യുട്യുബിൽ അപ്ലോഡ് ചെയ്ത വീഡിയോകളെല്ലാം രണ്ട് വർഷത്തിനുള്ളിൽ പോസ്റ്റ് ചെയ്തതാണ്. ഇങ്ങനെയുള്ള ഒരാളെ ഡോ. അബ്ദുൾ ഹക്കിം അസ്ഹരിയെ പോലുള്ള ഒരു വ്യക്തി എന്തിന് സ്വീകരിച്ചാനയിച്ചു എന്നാണ് സൈബർ ഇടങ്ങളിൽ ഉയരുന്ന ചോദ്യം. ഈ കപട ശൈഖിനെ ഉപയോഗിച്ച് ആത്മീയ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഉയരുന്ന വിമർശനം.

കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ കൂടിയായ ഡോ. അബ്ദുൽ ഹകിം അസ്ഹരി സ്വീകരിച്ച് ആനയിച്ച വ്യക്തിത്വം സൈബർ ഇടങ്ങളെ മറയാക്കി ആത്മീയ തട്ടിപ്പു നടത്തുന്ന ആളാണ് ഇസ്മായിൽ കാസി എന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ നെൽസൺ മണ്ഡേല അവാർഡ് കിട്ടിയിട്ടുണ്ടെന്നുമാണ്. ഇത് ഇന്ത്യയിൽ നിന്നാണ് കിട്ടിയതെന്നുമൊക്കെയാണ് തട്ടിവിട്ടിരിക്കുന്നത്. ഇങ്ങനെയൊരു തട്ടിപ്പുകാരനെ ഒപ്പം കൂട്ടിയത് മറ്റൊരു ആത്മീയ തട്ടിപ്പിനാണെന്ന വിമർശനം കടുത്തിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP