Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഞ്ചു സഹോദരന്റെ ശരീരത്തിൽ മുളകുപൊടി വിതറിയ രണ്ടാനച്ഛന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി; നീലേശ്വരത്ത് 19കാരൻ പിടിയിൽ; സംഭവം രണ്ടാനച്ഛന്റെ മർദ്ദനം സഹിക്ക വയ്യാതെ അമ്മയ്ക്കും സഹോദരനുമൊപ്പം വീടുവിട്ട് വല്ല്യമ്മയുടെ വീട്ടിൽ വന്നപ്പോൾ

പിഞ്ചു സഹോദരന്റെ ശരീരത്തിൽ മുളകുപൊടി വിതറിയ രണ്ടാനച്ഛന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി; നീലേശ്വരത്ത് 19കാരൻ പിടിയിൽ; സംഭവം രണ്ടാനച്ഛന്റെ മർദ്ദനം സഹിക്ക വയ്യാതെ അമ്മയ്ക്കും സഹോദരനുമൊപ്പം വീടുവിട്ട് വല്ല്യമ്മയുടെ വീട്ടിൽ വന്നപ്പോൾ

മറുനാടൻ ഡെസ്‌ക്‌

നീലേശ്വരം: കുരുന്നു സഹോദരന്റെ ശരീരത്ത് മുളകു പൊടി വിതറുകയും ശേഷം മർദ്ദിക്കാനും ശ്രമിച്ച രണ്ടാനച്ഛനെ 19കാരൻ കുത്തി പരുക്കേൽപ്പിച്ചു. സംഭവത്തിൽ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടാച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കിനാനൂർ-കരിന്തളം കോളംകുളം കൂരാംകുണ്ട് തൈപ്പറമ്പിൽ ഹൗസിലെ ശരത് കൃഷ്ണയെയാണ് നീലേശ്വരം സിഐ. പി.നാരായണൻ അറസ്റ്റു ചെയ്തത്.

നീലേശ്വരം എഫ്‌സിഐ. ഗോഡൗണിലെ ലോറി ഡ്രൈവർ മടിക്കൈ അടുക്കത്തുപറമ്പിലെ വി.അനിൽകുമാറിനാണ് (34) ഞായറാഴ്ച രാത്രി കുത്തേറ്റത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തടയാൻ ചെന്ന ശരത്തിന്റെ അമ്മ മീനാകുമാരിക്കും പരിക്കേറ്റിരുന്നു. ഇവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴുത്തിന് ആഴത്തിൽ മുറിവേറ്റ അനിൽകുമാറിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയ പ്രകാരം പയ്യന്നൂർ മജിസ്ട്രേറ്റ് തിങ്കളാഴ്ച ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.

ഇയാൾ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.ശരത് കൃഷ്ണയുടെ പേരിൽ വധശ്രമത്തിനാണ് കേസ്. ശരത്ത് വല്യമ്മയോടൊപ്പം തട്ടാച്ചേരിയിലെ ക്വാർട്ടേഴ്സിലാണ് താമസം. അനിലിന്റെ നിരന്തരമുള്ള മർദനം സഹിക്കാനാകാതെ അടുക്കത്തുപറമ്പിലെ വീട്ടിൽനിന്നു പിഞ്ചുകുഞ്ഞിനെയുമെടുത്ത് ശരത്തിന്റെ അമ്മ ക്വാർട്ടേഴ്സിലെത്തി. ഇവർക്കു പിന്നാലെ അനിലും എത്തി. തുടർന്ന് ഭാര്യയെ ആക്രമിക്കാനും പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് മുളകുപൊടി വിതറാനും ശ്രമിച്ചു. ഇതിൽ സഹികെട്ടാണ് ശരത് കൃഷ്ണ രണ്ടാനച്ഛനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP