Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂര്യനെല്ലിയിൽ ഭൂരഹിതർ റവന്യു ഭൂമി കയ്യേറി കുടിൽ കെട്ടി; തോട്ടം തൊഴിലാളികൾ കൈയേറിയത് ബിഎൽ റാം റോഡിനോടു ചേർന്നുള്ള 3 ഏക്കറോളം സ്ഥലം; ഓരോ കുടുംബവും കൈവശപ്പെടുത്തിയത് 3 സെന്റ് വീതം; കൈയേറിയത് സ്വകാര്യ കമ്പനിയിൽ നിന്ന് റവന്യു വകുപ്പ് പട്ടയം റദ്ദാക്കി തിരിച്ചു പിടിച്ച സ്ഥലത്ത്

സൂര്യനെല്ലിയിൽ ഭൂരഹിതർ റവന്യു ഭൂമി കയ്യേറി കുടിൽ കെട്ടി; തോട്ടം തൊഴിലാളികൾ കൈയേറിയത് ബിഎൽ റാം റോഡിനോടു ചേർന്നുള്ള 3 ഏക്കറോളം സ്ഥലം; ഓരോ കുടുംബവും കൈവശപ്പെടുത്തിയത് 3 സെന്റ് വീതം; കൈയേറിയത് സ്വകാര്യ കമ്പനിയിൽ നിന്ന് റവന്യു വകുപ്പ് പട്ടയം റദ്ദാക്കി തിരിച്ചു പിടിച്ച സ്ഥലത്ത്

മറുനാടൻ ഡെസ്‌ക്‌

രാജകുമാരി; റവന്യു ഭൂമി കയ്യേറി കുടിൽ കെട്ടി ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഭൂരഹിതരായ തോട്ടം തൊഴിലാളികൾ.പടുത ഉപയോഗിച്ചാണ്   ഇവർ കുടിലു കെട്ടി. വൻകിടക്കാർ റവന്യു ഭൂമി കയ്യേറുമ്പോൾ, അരനൂറ്റാണ്ടിലേറെയായി ഭൂരഹിതരായി കഴിയുന്ന തങ്ങൾക്ക് ഭൂമി നൽകുവാൻ അധികൃതർ തയാറാകുന്നില്ലെന്ന് ഇവർ ആരോപിച്ചു. സ്ഥലത്തിനായി അപേക്ഷ നൽകിയെങ്കിലും പ്രദേശത്ത് റവന്യു ഭൂമി ഇല്ലെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും ഇവർ പറഞ്ഞു.

വർഷങ്ങളായി താമസിക്കുന്ന ഇവരിൽ പലർക്കും നിലവിൽ സുര്യനെല്ലിയിൽ തുടരാനാകാത്ത സാഹചര്യമുണ്ട്. സെന്റിന് ലക്ഷങ്ങൾ വിലവരുന്ന വിനോദ സഞ്ചാര മേഖല ആയതിനാൽ ദരിദ്രരായ ഇവർക്ക് ഭൂമി വില നൽകി വാങ്ങാനുള്ള ശേഷിയില്ലെന്നാണ് അവകാശവാദം. സർവ്വേ 341 ൽ പെട്ട യൂക്കാലിപ്റ്റസ് മരങ്ങൾ വളർന്ന് നിൽക്കുന്ന ഭൂമിയിലെ അടിക്കാട് വെട്ടിത്തെളിച്ചിരിക്കുകയാണ്.

സൂര്യനെല്ലി ടൗണിന് സമീപം ബിഎൽ റാം റോഡിനോടു ചേർന്നുള്ള 3 ഏക്കറോളം സ്ഥലമാണ് ഇന്നലെ പുലർച്ചെ കയ്യേറിയത്. പ്രദേശത്തെ ഏലത്തോട്ടങ്ങളിലും തേയിലത്തോട്ടങ്ങളിലും ജോലി ചെയ്യുന്നവരും പെൻഷൻ പറ്റി പിരിഞ്ഞവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിനു പേരാണ് രാവിലെ അഞ്ചോടെ ഭൂമിയിൽ പ്രവേശിച്ചത്. ചിന്നക്കനാൽ വില്ലേജ് ഓഫിസർ ഇവരുമായി ചർച്ച നടത്തിയെങ്കിലും കുടിൽ കെട്ടി താമസിക്കുന്നതിൽ ഉറച്ച് നിൽക്കുകയാണ് തൊഴിലാളികൾ.

ഓരോ കുടുംബവും 3 സെന്റ് വീതമാണ് കൈവശപ്പെടുത്തിയത്. ചിലർ ടാർപോളിൻ വലിച്ചു കെട്ടി. അടുത്ത ദിവസങ്ങളിൽ കുടിലുകൾ കെട്ടി താമസം ഉറപ്പിക്കാനാണു തീരുമാനം. സ്വകാര്യ കമ്പനി മുൻപ് ഈ സ്ഥലം കൈവശപ്പെടുത്തി പട്ടയം തരപ്പെടുത്തിയിരുന്നു. 2010ൽ റവന്യു വകുപ്പ് പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിച്ചു. അർഹമായ ഭൂമി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി സംഘടനകൾ സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് തോട്ടം തൊഴിലാളികളും അവകാശവാദമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP