Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌നേഹ സൗഖ്യത്തിനായി ആളുകളെത്തിത്തുടങ്ങി; 26 ആശുപത്രികളിൽ നിന്നുമായി 350 ഡോക്ടർമാരും 400 നേഴ്‌സുമാരും നൂറിൽപ്പരം ടെക്‌നീഷ്യന്മാരും ക്യാമ്പിലെ പ്രവർത്തനങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു; മികച്ച സംരഭമായി എംഎൽഎ ഹൈബി ഈടന്റെ സൗഖ്യം ക്യാമ്പ് ഒരുങ്ങി

സ്‌നേഹ സൗഖ്യത്തിനായി ആളുകളെത്തിത്തുടങ്ങി; 26 ആശുപത്രികളിൽ നിന്നുമായി 350 ഡോക്ടർമാരും 400 നേഴ്‌സുമാരും നൂറിൽപ്പരം ടെക്‌നീഷ്യന്മാരും ക്യാമ്പിലെ പ്രവർത്തനങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു; മികച്ച സംരഭമായി എംഎൽഎ ഹൈബി ഈടന്റെ സൗഖ്യം ക്യാമ്പ് ഒരുങ്ങി

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: ആഗോഗ്യ സംബന്ധമായി ബന്ധപ്പെട്ട് കുട്ടികളടക്കമുള്ളവർക്ക് സൗജന്യമായി എറണാകുളം നിയോജക മണ്ഡലത്തിൽ എംഎൽഎ ഹൈബി ഈഡൻ സംഘടിപ്പിച്ചുവരുന്ന 'സൗഖ്യം' സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. രാവിലെ എട്ടു മുതൽ ഒരുമണി വരെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ക്യാമ്പിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

26 ആശുപത്രികളിൽ നിന്നുമായി 350 ഡോക്ടർമാരും 400 നേഴ്‌സുമാരും നൂറിൽപ്പരം ടെക്‌നീഷ്യന്മാരും ക്യാമ്പിലെ പ്രവർത്തനങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു. മെഡികികൽ ക്യാമ്പിന്റെ രജിസ്‌ട്രേഷൻ 2000 കഴിഞ്ഞതായി ഹൈബി ഈഡൻ അറിയിച്ചിരുന്നു. എന്നാൽ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്ട്രർ ചെയ്യാത്തവർക്കായി ക്യാമ്പ് പരിസരത്തു തന്നെ രജിസ്‌ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

കാൻസർ നിർണയ യൂണിറ്റുകൾ, മാമോഗ്രാം യൂണിറ്റ്, ഡെന്റൽ യൂണിറ്റ്, ബ്ലഡ് ടെസ്റ്റുകൾ എന്നിവയെല്ലാം ക്യാമ്പ് പരിസരത്തുതന്നെ സജ്ജമാക്കിയിട്ടുണ്ട്. കേൾവിക്കുറവുള്ളവർക്ക് സ്റ്റാർക്കീ ഹിയറിങ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്‌ക്രീനിങ്ങും തുടർന്ന് ആജീവനാന്ത വാറന്റിയോടുകൂടിയ ഹിയറിങ് ഉപകരണങ്ങളും നൽകും. കഴിഞ്ഞ ക്യാമ്പുകളിൽ 37 പേർക്ക് ഹിയറിങ് എയ്ഡുകൾ ലഭ്യമാക്കി. കഴിഞ്ഞ നാലു ക്യാമ്പുകളിൽ 18 ലക്ഷത്തിലധികം രൂപയുടെ മരുന്നുകളും 5.8 കോടി രൂപയുടെ ചികിത്സാ സൗകര്യങ്ങളും സൗജന്യമായി നൽകാനായതായി ഹൈബി പറഞ്ഞു.

പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയശസ്ത്രക്രിയാ സൗകര്യം ഏർപ്പെടുത്തുന്നതിന് പ്രത്യേക കൗണ്ടർ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ചികിത്സാ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള കൗണ്ടറുകളും ഉണ്ട്. എറണാകുളം മണ്ഡലത്തിലെ ജനപ്രതിനിധികൾ, കുടുംബശ്രീ-ആശാ പ്രവർത്തകർ, എംഎൽഎ ഓഫീസ് എന്നിവരുടെ നേതൃത്വത്തിലാണ് രാജിസ്‌ട്രേഷൻ സംവിധാനങ്ങൽ ഒരുക്കിയിരിക്കുന്നത്.

കൊച്ചി ഐഎംഎ റോട്ടറി ക്ലബ്ബ്, ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ കാൻസർ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ ക്യാമ്പുമായി വലിയ രീതിയിലുള്ള സഹകരണ പ്രവർത്തനങ്ങളാണ് നടത്താനായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP