Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗമ്യയുടെ പോസ്റ്റ്‌മോർട്ടത്തെ ചൊല്ലി തർക്കം; ഡോക്ടർമാരായ ഷേർളി വാസുവും എ കെ ഉന്മേഷും തമ്മിലുണ്ടായ തർക്കം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശം

സൗമ്യയുടെ പോസ്റ്റ്‌മോർട്ടത്തെ ചൊല്ലി തർക്കം; ഡോക്ടർമാരായ ഷേർളി വാസുവും എ കെ ഉന്മേഷും തമ്മിലുണ്ടായ തർക്കം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശം

തൃശൂർ: സൗമ്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വീണ്ടും അന്വേഷണം നടത്താൻ സർക്കാർ നിർദ്ദേശം. അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്കാണു സർക്കാർ നിർദ്ദേശം നൽകിയത്.

തൃശൂർ മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവിയായിരുന്ന ഡോക്ടർ ഷേർളി വാസുവോ അസോഷ്യേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ കെ ഉന്മേഷോ, ആരാണ് സൗമ്യയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത് എന്നതു തർക്കമായിരുന്നു. ആദ്യമേ ഇക്കാര്യം കേസിനെ വിവാദത്തിൽ ആക്കിയിരുന്നു.

രണ്ടുപേരുടെയും കണ്ടെത്തലുകൾ തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടായില്ലെങ്കിലും പ്രതിഭാഗത്തിന് അനുകുലമായി മൊഴി നൽകിയെന്ന മട്ടിലുള്ള പ്രചാരണങ്ങളെ തുടർന്ന് ഉന്മേഷ് സസ്‌പെൻഷനിലായി. തുടർന്നു നടന്ന അന്വേഷണത്തിലെ കണ്ടെത്തലുകളെ ഉന്മേഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു വീണ്ടും അന്വേഷണത്തിനു സർക്കാർ തയാറായത്.

സൗമ്യയുടെ പോസ്റ്റ്‌മോർട്ടത്തിൽ പ്രധാന പങ്കു വഹിച്ച അസിസ്റ്റന്റ് പ്രഫസർ ഡോ.രാജേന്ദ്രപ്രസാദ് വകുപ്പുതല അന്വേഷണത്തിൽ നൽകിയ മൊഴിയാണ് ഇക്കാര്യത്തിൽ നിർണായകമായത്. ഉന്മേഷാണു പോസ്റ്റ്‌മോർട്ടം നടത്തിയതെന്നും താൻ ഉന്മേഷിനെ അസിസ്റ്റ് ചെയ്യുകയായിരുന്നു എന്നും രാജേന്ദ്രപ്രസാദ് മറുപടി നൽകിയിരുന്നു. എന്നാൽ ഈ മൊഴി അന്തിമ റിപ്പോർട്ടിൽ ചേർക്കാതെ ഒഴിവാക്കി.

ഷേർളി വാസുവിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്ന റോസയുടെ മൊഴിയും ഉന്മേഷിന് അനുകൂലമായിരുന്നു. ഉന്മേഷും രാജേന്ദ്രപ്രസാദും ചേർന്നു തയാറാക്കിയ ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഷേർളി വാസു തന്നെക്കൊണ്ട് മാറ്റങ്ങൾ വരുത്തിച്ചു എന്നായിരുന്നു റോസയുടെ മൊഴി. കംപ്യൂട്ടറിലെ കോപ്പിയിൽ ഇങ്ങനെ മാറ്റങ്ങൾ വരുത്തിയത് ആർക്കെങ്കിലും തിരിച്ചറിയാൻ കഴിയുമോയെന്നു ഷേർളി വാസു ചോദിച്ചിരുന്നു. കമ്പ്യൂട്ടർ വിദഗ്ദ്ധർക്ക് എടുക്കാൻ കഴിയുമായിരിക്കും എന്നു മറുപടി നൽകിയതായും റോസ മൊഴി നൽകി.

ഇവയുടെയെല്ലാം പകർപ്പ് ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം ഉന്മേഷ് അപേക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് വീണ്ടും അന്വേഷണത്തിനു സർക്കാർ നിർദ്ദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP