Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണ റെയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ ഇനി മലയാളി വനിത; മാവേലിക്കര സ്വദേശി നീനു ഇട്ടിയേര ചുമതലയേൽക്കുന്നത് എസ്.അനന്തരാമൻ വിരമിക്കുന്ന സാഹചര്യത്തിൽ; ഇനി ദക്ഷിണ റെയിൽ വേ നിയന്ത്രണങ്ങൾ ഈ മലയാളി വനിതയുടെ കൈകളിൽ

ദക്ഷിണ റെയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ ഇനി മലയാളി വനിത; മാവേലിക്കര സ്വദേശി നീനു ഇട്ടിയേര ചുമതലയേൽക്കുന്നത് എസ്.അനന്തരാമൻ വിരമിക്കുന്ന സാഹചര്യത്തിൽ; ഇനി ദക്ഷിണ റെയിൽ വേ നിയന്ത്രണങ്ങൾ ഈ മലയാളി വനിതയുടെ കൈകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജരായി മലയാളി നീനു ഇട്ടിയേരയെ നിയമിച്ചു. ചീഫ് ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് മാനേജരായിരുന്നു നീനു. ചീഫ് ഓപ്പറേഷൻ മാനേജരായ എസ്. അനന്തരാമൻ നവംബർ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഡിസംബർ ഒന്നിന് ചുമതലയേൽക്കും. മാവേലിക്കര സ്വദേശിയാണ്.

ചീഫ് കൊമേഴ്സ്യൽ മാനേജർ (പാസഞ്ചർ മാർക്കറ്റിങ്), ചീഫ് ഫ്രൈറ്റ് ട്രാൻസ്പോർട്ടേഷൻ മാനേജർ, മധുര ഡിവിഷണൽ റെയിൽവേ മാനേജർ, തിരുവനന്തപുരം ആർ.ആർ.ബി. ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ജേതാവാണ്. 2002-ൽ ഹുബർട്ട് ഹംഫ്രീ ഫെലോഷിപ്പും നേടിയിട്ടുണ്ട്. 1988-ബാച്ച് ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് ഉദ്യോഗസ്ഥയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP