Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കട്ട് ഫ്രൂട്ട്‌സിൽ പുഴു; വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യൽ; തലസ്ഥാനത്തെ പ്രമുഖ ഹോട്ടലായ എസ്‌പി ഗ്രാൻഡിന് 50,000 രൂപ പിഴ

കട്ട് ഫ്രൂട്ട്‌സിൽ പുഴു; വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യൽ; തലസ്ഥാനത്തെ പ്രമുഖ ഹോട്ടലായ എസ്‌പി ഗ്രാൻഡിന് 50,000 രൂപ പിഴ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വൻകിട ഹോട്ടലിനു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവീണു. തമ്പാനൂരിനു സമീപം പനവിളയിൽ പ്രവർത്തിക്കുന്ന എസ്‌പി ഗ്രാൻഡ് ഹോട്ടലിനാണു ഭക്ഷ്യസുരക്ഷാ വിഭാഗം പിഴയിട്ടത്.

50,000 രൂപയാണു ഹോട്ടലിന് അധികൃതർ പിഴ ശിക്ഷ വിധിച്ചത്. ഹോട്ടലിൽ അതിഥികൾക്കു വിളമ്പാൻ തയ്യാറാക്കിയിരുന്ന പഴവർഗങ്ങളിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.

ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും പരിശോധനയിൽ തെളിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണു ഹോട്ടലിനെതിരെ പിഴശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ അധികൃതർ സ്വീകരിച്ചത്.

വെള്ളിയാഴ്ച രാത്രി ഇവിടെ നിന്നു ഭക്ഷണം കഴിച്ച ഡോക്ടറുടെ പരാതിയെ തുടർന്നാണ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണു പാചകം നടത്തുന്നതെന്ന് അധികൃതർക്കു ബോധ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമീഷണർ ഡി ശിവകുമാറിന്റെ നേതൃത്വത്തിലാണു എസ്‌പി ഗ്രാൻഡ് ഹോട്ടലിൽ പരിശോധന നടത്തിയത്.

വൻകിട ഹോട്ടലുകളിൽ ഭക്ഷണത്തിനു സാധാരണയിൽ നിന്നു നിരവധി ഇരട്ടിത്തുകയാണ് ഈടാക്കാറുള്ളത്. വൃത്തിയുള്ള അന്തരീക്ഷവും ശുദ്ധമായ ഭക്ഷണവും പ്രതീക്ഷിച്ചാണ് ഇത്തരം ഹോട്ടലുകളിൽ പോയി പലരും വലിയ വില കൊടുത്തു ഭക്ഷണം കഴിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള വൻകിട ഹോട്ടലുകളിൽ പോലും ആഹാരം പാകം ചെയ്യുന്നതു വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് എന്ന വാർത്ത വന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. നേരത്തെയും തലസ്ഥാനത്തെ മുന്തിയ ഹോട്ടലുകളിൽ നിന്നു ഭക്ഷ്യസുരക്ഷാ വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP