Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികൾക്ക് സ്ഥാന ചലനം; നിശാന്തിനി മികച്ച പോസ്റ്റിംഗോടെ ഹെഡ്ക്വാർട്ടേഴ്‌സിൽ; രാഹുൽ ആർ നായരെ മാറ്റിയത് എറണാകുളം റൂറലിലേക്ക്;യതീഷ് ചന്ദ്ര തൃശൂരിലും അരുൾ ബി.കൃഷ്ണ കൊല്ലത്തും കമ്മിഷണർമാർ; ദേബേഷ് കുമാർ പാലക്കാട് എസ്‌പി; പ്രതീഷ്‌കുമാർ മലപ്പുറത്തും പുഷ്‌കരൻ തൃശൂരിലും ഡോ. ശ്രീനിവാസ് കാസർകോട്ടും എസ്‌പിമാർ

സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികൾക്ക് സ്ഥാന ചലനം; നിശാന്തിനി മികച്ച പോസ്റ്റിംഗോടെ ഹെഡ്ക്വാർട്ടേഴ്‌സിൽ; രാഹുൽ ആർ നായരെ മാറ്റിയത് എറണാകുളം റൂറലിലേക്ക്;യതീഷ് ചന്ദ്ര തൃശൂരിലും അരുൾ ബി.കൃഷ്ണ കൊല്ലത്തും കമ്മിഷണർമാർ; ദേബേഷ് കുമാർ പാലക്കാട് എസ്‌പി;  പ്രതീഷ്‌കുമാർ മലപ്പുറത്തും പുഷ്‌കരൻ തൃശൂരിലും ഡോ. ശ്രീനിവാസ് കാസർകോട്ടും എസ്‌പിമാർ


തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളെ വ്യാപകമായി മാറ്റി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിച്ചുപണി. യതീഷ് ചന്ദ്ര തൃശൂരിലും അരുൾ ബി.കൃഷ്ണ കൊല്ലത്തും കമ്മിഷണർമാരാകുമ്പോൾ ആർ നിശാന്തിനിയെ ഹെഡ്ക്വാർട്ടേഴ്‌സിൽ എസ്‌പിയായാണ് നിയമിച്ചത്. വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സ്ഥാനം നഷ്ടപ്പെട്ട എ.വി ജോർജിന്റെ സ്ഥാനത്തേക്കാണ് രാഹുൽ ആർ നായരെ നിയോഗിച്ചത്. ഇനി എറണാകുളം റൂറൽ എസ്‌പിയുടെ പദവിയാകും രാഹുലിന്. പാലക്കാട് കെഎപി ബറ്റാലിയൻ കമാന്റന്റ് ആയിരുന്ന ആർ ആദിത്യയെ തിരുവനന്തപുരം ഡിസിപി ആയി നിയമിച്ചു.

ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന നിശാന്തിനിയെ ഹെഡ്ക്വാർട്ടേഴ്‌സിൽ തന്നെ പൊലീസ് എസ്‌പി ആയാണ് മാറ്റിയത്. ഇതോടൊപ്പം വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ്, നിർഭയ സെൽ കോ-ഓർഡിനേറ്റർ, ജെൻഡർ പാർക്ക് സിഇഒ എന്നീ പദവികൾകൂടി അവർ വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥർ ഈ പദവികളിൽ നിയോഗിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിശാന്തിനിക്ക് ഇത്തരത്തിൽ അധിക ചുമതല നൽകിയത് ചർച്ചയാകുകയാണ്.

ദേബേഷ് കുമാർ ബെഹ്‌റയെ പാലക്കാട്ടും പ്രതീഷ് കുമാറിനെ മലപ്പുറത്തും പരസ്പരം മാറ്റി നിയമിച്ചു. എം.കെ.പുഷ്‌കരൻ തൃശൂർ റൂറലിലും ഡോ. ശ്രീനിവാസിനെ കാസർകോട്ടും പുതിയ ജില്ലാ പൊലീസ് മേധാവിമാരാക്കി. കേന്ദ്ര ഡെപ്യൂട്ടേഷനിലൂടെ എത്തിയ ഐജി അശോക് കുമാർ യാദവിനെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിയമിച്ചു. വടക്കൻ മേഖലാ വിജിലൻസ് എസ്‌പി ആയിരുന്ന ഉമ ബെഹ്‌റ ഐപിഎസിനെ പാലക്കാട് കെഎപിയുടെ പുതിയ കമാൻഡന്റ് ആക്കി.

കാസർകോട് എസ്‌പി ആയിരുന്ന കെജി സൈമണിനെ അടൂർ കെഎപി ബറ്റാലിയൻ കമാൻഡന്റ് ആയാണ് മാറ്റിയത്. യതീഷ് ചന്ദ്രയെ തൃശൂർ റൂറലിൽ നിന്ന് മാറ്റിയ സ്ഥാനത്തേക്ക് കോഴിക്കോട് എസ്‌പി ആയിരുന്ന പുഷ്‌കരനെ കൊണ്ടുവന്നപ്പോൾ യതീഷിനെ തൃശൂർ സിറ്റിയുടെ എസ്‌പിയാക്കി. എവി ജോർജിനെ മാറ്റിയതോടെ ഒഴിഞ്ഞുകിടക്കുന്ന എറണാകുളം റൂറലിലേക്കാണ് തൃശൂർ സിറ്റി എസ്‌പി ആയിരുന്ന രാഹുൽ ആർ നായരുടെ മാറ്റം. വയനാട് പൊലീസ് മേധാവിയായിരുന്ന അരുൾ ബി കൃഷ്ണയാണ് കൊല്ലം ജില്ലാ പൊലീസ് ചീഫ്.

നിശാന്തിനിയെ ഇപ്പോൾ കൊണ്ടുവന്ന ഹെഡ്ക്വാർട്ടേഴ്‌സ് എസ്‌പി പദവിയിൽ ഇരുന്ന ഹിമേന്ദ്രനാഥിനെ കൊച്ചി സിറ്റി ട്രാഫികിന്റേയും ലാ അന്റ് ഓർഡറിന്റേയും ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണറാക്കി. ഇവിടെയുണ്ടായിരുന്ന കുറുപ്പസ്വാമിക്ക് വയനാട് എസ്‌പിയായാണ് നിയമനം. തിരുവനന്തപുരം സിറ്റി ഡിസിപി ആയിരുന്ന ജയദേവിനെ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയായി പുഷ്‌കരനെ മാറ്റിയ ഒഴിവിലേക്കാണ് നിയമിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP