Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭയിലെ ലഡ്ഡു വിതരണം ചെയ്തത് തെറ്റ്; യുഡിഎഫ് അംഗങ്ങളെ താക്കീത് ചെയ്യുമെന്ന് സ്പീക്കർ; നടപടി എടുത്തത് ഡയിസിൽ കയറിയവർക്ക് എതിരെയെന്ന് ശക്തൻ

നിയമസഭയിലെ ലഡ്ഡു വിതരണം ചെയ്തത് തെറ്റ്; യുഡിഎഫ് അംഗങ്ങളെ താക്കീത് ചെയ്യുമെന്ന് സ്പീക്കർ; നടപടി എടുത്തത് ഡയിസിൽ കയറിയവർക്ക് എതിരെയെന്ന് ശക്തൻ

ചങ്ങനാശേരി: നിയമസഭയിലെ ലഡ്ഡു വിതരണം കണ്ടെന്ന് ഒടുവിൽ സമ്മതിച്ച് നിയമസഭാ സ്പീക്കർ എൻ ശക്തൻ. ബജറ്റ് അവതരിപ്പിച്ച ശേഷം ഭരണപക്ഷ അംഗങ്ങൽ ലഡ്ഡു വിതരണം ചെയ്തത് തെറ്റാണെന്നും സ്പീക്കർ എൻ ശക്തൻ പറഞ്ഞു. സഭയക്കുള്ളിൽ ആഹാര സാധനങ്ങൾ കൊണ്ടുവരരുതെന്ന് ചട്ടമുള്ളതാണ്. അത് ലംഘിച്ച് ലഡ്ഡു വിതരണം ചെയ്തത് തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു സ്പീക്കർ.

ബ്ജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ താൻ ചേംബറിലേക്ക് പോയി. അതിനാലാണ് ലഡ്ഡു വിതരണം ചെയ്തത് കണ്ടില്ലെന്ന് താൻ നേരത്തെ പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലഡ്ഡു വിതരണം നടത്തിയതായി മനസിലായി. ഭരണപക്ഷത്തിന്റെ ആ നടപടി തെറ്റാണെന്ന് താൻ നിയമസഭയിലും പറഞ്ഞിട്ടുണ്ടെന്നും ശക്തൻ വിശദീകരിച്ചു.

സ്പീക്കറുടെ ഡയസിൽ കയറി മൈക്കും കംപ്യൂട്ടറും തകർത്തവർക്കെതിരെയാണ് നടപടി എടുത്തത്. ആരെല്ലാം ഡയസിൽ കയറിയിട്ടുണ്ടോ അവർക്കെതിരെയെല്ലാം നടപടി എടുത്തിട്ടുണ്ട്. ഒരു വിഭാഗം എംഎ‍ൽഎമാർക്കെതിരായി മാത്രം നടപടി എടുത്ത ആരോപണം ശരിയല്ല. സ്പീക്കർ നിഷ്പക്ഷനായാണ് പ്രവർത്തിക്കുന്നത്. വനിതാ എംഎ‍ൽഎമാരുടെ പരാതിയെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ശക്തൻ പറഞ്ഞു. നേരത്തെ കണിച്ചികുളങ്ങരയിൽ എത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ശക്തൻകൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP