Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം; ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കും; ഗവർണറുടെ വാദം തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രം; ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കും; ഗവർണറുടെ വാദം തള്ളി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് യഥാർഥ അധികാരകേന്ദ്രമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്നത് ഭരണപ്രതിസന്ധിയുണ്ടാക്കും. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. ഇക്കാര്യത്തിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും സ്പീക്കർ പറഞ്ഞു.

പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളിൽ വരാറില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓർക്കേണ്ടതാണെ്ന്നും സ്പീക്കർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലനും നേരത്തെ പറഞ്ഞു. ഗവർണറുടെ അധികാരത്തെ ചോദ്യംചെയ്യുന്ന ഒന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ ഗവർണർക്ക് മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു. ഗവർണർ ചോദിച്ച ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP