Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും സ്പീക്കറുടെ അനുമതി ആവശ്യമില്ല; നടപടി ക്രമങ്ങൾ പാലിക്കേണ്ടത് നിയമസഭാ കവാടത്തിനുള്ളിൽ നിന്നോ എംഎൽഎ ഹോസ്റ്റലിൽ നിന്നോ അറസ്റ്റ് ചെയ്യുന്നതിന് മാത്രമെന്നും പി ശ്രീരാമകൃഷ്ണൻ

വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും സ്പീക്കറുടെ അനുമതി ആവശ്യമില്ല; നടപടി ക്രമങ്ങൾ പാലിക്കേണ്ടത് നിയമസഭാ കവാടത്തിനുള്ളിൽ നിന്നോ എംഎൽഎ ഹോസ്റ്റലിൽ നിന്നോ അറസ്റ്റ് ചെയ്യുന്നതിന് മാത്രമെന്നും പി ശ്രീരാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ കവാടത്തിൽനിന്നോ എംഎൽഎ ഹോസ്റ്റലിൽനിന്നോ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ചില നടപടി ക്രമങ്ങൾ ഉണ്ട്. എന്നാൽ ഇത്തരത്തിൽ ഒന്നും ആരും ഇതുവരെ ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണവുമായി പാലാരിവട്ടം അഴിമതി കേസിൽ റിമാൻഡിൽക്കഴിയുന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് രംഗത്തെത്തിയിരുന്നു. നിർമ്മാണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് നിശ്ചിത തുക മുൻകൂറായി നൽകാൻ തീരുമാനിച്ചത് ഇബ്രാഹിം കുഞ്ഞാണെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. കരാറുകാരന് 8.25 കോടി രൂപ മന്ത്രിയുടെ നിർദേശാനുസരണം നൽകിയെന്നാണ് സൂരജിന്റെ വാദം. അഴിമതിക്കേസിൽ ജാമ്യംതേടിയുള്ള ഹർജിയിലാണ് ഈ ആരോപണം ഉന്നയിച്ചത്. പാലം പണിതകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്.

പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ അഴിമതി നടത്തിയെന്ന കേസിൽ ടി ഒ സൂരജ് ഉൾപ്പെടെ 4 പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. മേൽപാലം നിർമ്മാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.

പാലം നിർമ്മിച്ച ആർഡിഎസ് പ്രോജക്ട്‌സിന്റെ എംഡി സുമിത് ഗോയൽ, കിറ്റ്‌കോ മാനേജിങ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മുൻ ജനറൽ മാനേജർ ബെന്നി പോൾ, കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അഡീഷനൽ മാനേജർ എം ടി തങ്കച്ചൻ എന്നിവരാണ് റിമാൻഡിലായ മറ്റു പ്രതികൾ. ഇവരെ നേരത്തെ ചോദ്യം ചെയ്തു കേസിൽ പ്രതി ചേർത്തിരുന്നു.

പാലത്തിന്റെ രൂപരേഖയിൽ വിദഗ്ധ സംഘം അപാകതകൾ കണ്ടെത്തിയിരുന്നു. ഈ രൂപരേഖ അംഗീകരിച്ചതു സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്താണ്. മേൽപാലത്തിന്റെ നിർമ്മാണത്തിൽ സർക്കാരിന് അധികബാധ്യത ഇല്ലെന്നും നിർമ്മാണക്കരാർ പ്രകാരം പാലത്തിന്റെ നിർമ്മിതിയിലുണ്ടായ വീഴ്ചകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം പൂർണമായും കരാറുകാരനാണെന്നുമുള്ള നിലപാടാണ് സൂരജ് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP