Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരമൊരുങ്ങുന്നു; ഏപ്രിൽ ആറു മുതൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക വിമാന സർവീസ്

യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരമൊരുങ്ങുന്നു; ഏപ്രിൽ ആറു മുതൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക വിമാന സർവീസ്

സ്വന്തം ലേഖകൻ

ദുബായ്: കൊറോണ വൈറസ് ബാധ പടർന്നതോടെ യു.എ.ഇയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ അവസരമൊരുങ്ങുന്നു. ഇതിനായി എമിറേറ്റ്സ് പ്രത്യേക സർവീസ് നടത്തും. ഏപ്രിൽ ആറു മുതലാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സിന്റെ പ്രത്യേക വിമാന സർവീസുകൾ നടത്തുക.

യു.എ.ഇയിൽ കുടുങ്ങിയവർക്ക് അവരവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് എമിറേറ്റ്സ് നൽകുന്നത്. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ഉണ്ട്. ലോകത്തിലെ 14 നഗരങ്ങളിലെക്കാണ് എമിറേറ്റ്സ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്സ് നേരത്തെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സർവീസിന് അനുമതി നൽകിയത്. ഇതു സംബന്ധിച്ച് യു.എ.ഇ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമദ് ബിൻ സഈദ് അൽ മക്തും ട്വീറ്റ് ചെയ്തു.

യു.എ.ഇ യിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് വലിയ ആശ്വാസം പകരും. എയർ അറേബ്യയും പ്രത്യേക സർവീസ് നടത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് പതിവ് വിമാന സർവീസ് അല്ല. താല്പര്യമുള്ള ആളുകളെ അവരവരുടെ രാജ്യങ്ങളിലെക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക സർവീസ് ആണ്. കൊറോണ നിയന്ത്രണവിധേയമായ ശേഷമേ പഴയ നിലയിൽ വിമാന സർവീസുകൾ പുനഃരാരംഭിക്കുകയുള്ളൂ. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ജർമ്മൻകാരെ തിരുവനന്തപുരത്ത് എത്തിച്ച് എയർ ഇന്ത്യ വിമാനത്തിൽ അവരുടെ നാട്ടിലെത്തിച്ചത് കഴിഞ്ഞ ദിവസമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP