Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്പോർട്സ് കൗൺസിൽ പുരസ്‌കാരങ്ങൾ ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി വിതരണം ചെയ്യും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്ഥാപക പ്രസിഡന്റ് ലെഫ്.കേണൽ ഗോദവർമ്മ രാജയുടെ പേരിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ പരമോന്നത കായിക ബഹുമതിയായ ജി.വി.രാജ അവാർഡ്, ഈ വർഷം പുരുഷ, വനിതാ വിഭാഗങ്ങളിലായി രണ്ട് പേർക്ക് നൽകും. മൂന്ന് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര ബാഡ്മിന്റൺ (ഷട്ടിൽ) കായികതാരം രൂപേഷ് കുമാറും വനിതാ വിഭാഗത്തിൽ അന്താരാഷ്ട്ര അത്ലറ്റിക്സ് കായികതാരം അനിൽഡ തോമസുമാണ് അവാർഡിന് അർഹരായത്.

ഒളിമ്പ്യൻ സുരേഷ് ബാബു മെമോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫുട്ബോൾ പരിശീലനായ ഗബ്രിയൽ ഇ ജോസഫിനാണ്. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. വ്യവസായ കായിക യുവജന കാര്യ വകുപ്പു മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും.

2016-17 ലെ സ്പോർട്സ് കൗൺസിലിന്റെ മികച്ച ദൃശ്യ മാധ്യമ അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. മികച്ച സ്പോർട്സ് ലേഖകനുള്ള അവാർഡ് പി.ജെ. ജോസിനും (മാതൃഭൂമി), മികച്ച ഫോട്ടോ ഗ്രാഫർ അവാർഡ് മുസ്തഫ അബൂബേക്കറിനും (മാധ്യമം), മികച്ച സ്പോർട്സ് ബുക്ക് അവാർഡ് ജിജോ ജോർജിനും (ദേശാഭിമാനി) സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സമ്മാനിക്കും.മികച്ച കായികാദ്ധ്യാപകനുള്ള അവാർഡ് കോളേജ്തലത്തിൽ ഫാദർ ജോയ് പി.ടിക്കും (ക്രൈസ്റ്റ് കോളേജ്, ഇരങ്ങാലക്കുട), സ്‌കൂൾ തലത്തിൽ സിജിൻ എൻ.എസ് (എച്ച്.എസ്.എസ്.മൂണ്ടൂർ), മികച്ച കോളേജിനുള്ള അവാർഡ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP