Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് പരിഗണിക്കുന്നവയിൽ നാട്ടിൽ പ്രചാരമില്ലാത്ത കായിക ഇനങ്ങളും; വെയിറ്റേജ് മാർക്ക് ലഭിക്കുന്നത് 'വള്ളിച്ചാട്ട'ത്തിനും ചീട്ടുകളിയുടെ പരിഷ്‌കൃത രൂപത്തിനും വരെ

കോളജുകളിലെ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് പരിഗണിക്കുന്നവയിൽ നാട്ടിൽ പ്രചാരമില്ലാത്ത കായിക ഇനങ്ങളും; വെയിറ്റേജ് മാർക്ക് ലഭിക്കുന്നത് 'വള്ളിച്ചാട്ട'ത്തിനും ചീട്ടുകളിയുടെ പരിഷ്‌കൃത രൂപത്തിനും വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ സ്പോർട്സ് ക്വോട്ടയിലുള്ള പ്രവേശനത്തിൽ തട്ടിപ്പ് നടത്തുന്നതിന് കാരണം യൂണിവേവ്‌സിര്‌റികളുടെ മാനദണ്ഡങ്ങൾ തന്നെ. പൊതുവെ അപ്രധാന ഇനങ്ങളായ വള്ളിച്ചാട്ടം എന്നു വിളിക്കുന്ന റോപ് സ്‌കിപ്പിങ്, ചീട്ടുകളിയുടെ മറ്റൊരു പതിപ്പായ ബ്രിജ്, ഫിൻലൻഡിന്റെ ദേശീയ കായിക ഇനമായ പെസപ്പല്ലോ തുടങ്ങിയ ഇനങ്ങളിൽ 'മത്സരിച്ചവർക്കും' സ്പോർട്സ് ക്വോട്ടയിൽ കോളജിൽ കടന്ന് കൂടാനാകും. പങ്കാളിത്ത സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ക്രമക്കേടുകളേറെയും നടക്കുന്നത്.

സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് കേരളത്തിലെ സർവകലാശാലകൾ പിന്തുടരുന്നതും വ്യത്യസ്ത രീതികളാണ്. കേരള, എംജി സർവകലാശാലകൾ കഴിഞ്ഞവർഷം മുതൽ സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി. സർട്ടിഫിക്കറ്റ് പരിശോധന സർവകലാശാലാതലത്തിൽ തന്നെ പൂർത്തിയാക്കും. എന്നാൽ കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇപ്പോഴും കോളജുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നു. സർട്ടിഫിക്കറ്റ് പരിശോധന നടത്തി ഓരോ കോഴ്‌സിനും പ്രത്യേക റാങ്ക് ലിസ്റ്റുകൾ കോളജുകൾ പുറത്തിറക്കുകയാണ് ഇവിടുത്തെ രീതി.

ഇന്റർ യൂണിവേഴ്‌സിറ്റി സ്പോർട്സ് ബോർഡ് അംഗീകരിച്ച കായിക ഇനങ്ങളിലെ മെഡൽ ജേതാക്കൾക്കെല്ലാം സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അനുമതിയുണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് അപ്രധാന ഇനങ്ങളിൽ മത്സരിക്കുന്നവർക്ക് പോലും സ്പോർട്സ് ക്വോട്ട ലഭിക്കുന്നത്. അത്‌ലറ്റിക്‌സിനും അപ്രധാന ഇനമായ കിക്ക് ബോക്‌സിങ്ങിനും കോളജുകളിൽ സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ ലഭിക്കുന്നത് ഒരേ വെയിറ്റേജാണ്. ആ മത്സര ഇനത്തിനു നാട്ടിൽ പ്രചാരമുണ്ടോയെന്നതു പ്രസക്തമല്ല.

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രം സ്പോർട്സ് ക്വോട്ട പ്രവേശത്തിനു പരിഗണിക്കുന്ന കേരള സർവകലാശാല മാത്രമാണ് ഇതിന് അപവാദം. സംസ്ഥാനത്തെ പ്ലസ് വൺ സ്പോർട്സ് ക്വോട്ട പ്രവേശനത്തിൽ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കായിക ഇനങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. നാട്ടിൽ പ്രചാരത്തിലില്ലാത്ത കായിക ഇനങ്ങളുടെ പേരിൽ ഉത്തരേന്ത്യയിൽ രൂപീകരിച്ച ചില കടലാസ് സംഘടനകളാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്. ഇവയ്‌ക്കെല്ലാം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റിസ് അംഗീകാരം നൽകിയതോടെ ഇവർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും ആവശ്യക്കാരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP