Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം കർശന സുരക്ഷാ വലയത്തിൽ; ബാലഗോകുലത്തിന്റെ ശോഭാ യാത്ര കൂടാതെ സിപിഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രക്കും ഒരുക്കങ്ങൾ തകൃതി; 3000 പൊലീസുകാരെ വിന്യസിച്ച് മുൻകരുതൽ നടപടി; കൃഷ്ണന്റെ പേരിൽ രാഷ്ട്രീയ മത്സരം മുറുകുമ്പോൾ എങ്ങഉം ഭയപ്പാട് മാത്രം

കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം കർശന സുരക്ഷാ വലയത്തിൽ; ബാലഗോകുലത്തിന്റെ ശോഭാ യാത്ര കൂടാതെ സിപിഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രക്കും ഒരുക്കങ്ങൾ തകൃതി; 3000 പൊലീസുകാരെ വിന്യസിച്ച് മുൻകരുതൽ നടപടി; കൃഷ്ണന്റെ പേരിൽ രാഷ്ട്രീയ മത്സരം മുറുകുമ്പോൾ എങ്ങഉം ഭയപ്പാട് മാത്രം

രഞ്ജിത് ബാബു

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷം കണ്ണൂർ ജില്ല പൊലീസ് വലയത്തിൽ. സംഘർഷ സാധ്യാതാ പ്രദേശങ്ങളിൽ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തം. ബാലഗോകുലത്തിന്റേയും സിപിഐ.( എം). സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തിൽ ഘോഷയാത്രകൾ മണിക്കൂറുകൾക്കകം ആരംഭിക്കാനിരിക്കേ സംഘർഷ മേഖലയിലെ ജനങ്ങൾ ഭയവിഹ്വലരാണ്. തലശ്ശേരി, കൂത്തുപറമ്പ, തളിപ്പറമ്പ, പേരാവൂർ, മട്ടന്നൂർ പയ്യന്നൂർ മേഖലകളിലാണ് സംഘർഷ സാധ്യതകൾ നില നിൽക്കുന്നത്. 3000 പൊലീസുകാരെ വിന്യസിച്ചതിനു പുറമേ മൂന്ന് കമ്പനി സായുധ പൊലീസ് സേനയേയും നിയോഗിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ സേനയെ എത്തിക്കാൻ കെ.എ. പി. നാലാം ബറ്റാലിയൻ കമാന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായാണ് ബാലഗോകുലത്തിന്റെ ശോഭായാത്ര. ' മഹത്ജന്മങ്ങൾ മാനവ നന്മക്ക് 'എന്ന സന്ദേശം ഉയർത്തിയാണ് സിപിഐ.(എം) നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തുന്നത്. 328 കേന്ദ്രങ്ങളിൽ ഘോഷയാത്ര നടത്താനാണ് ഇരു വിഭാഗങ്ങൾക്കും ജില്ലാ പൊലീസ് മേധാവി ശിവ വിക്രം അനുമതി നൽകിയിട്ടുള്ളത്. ഇരു വിഭാഗത്തിനും സമയ ക്രമവും നിശ്ചയിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ ആർ.എസ്. എസ്. സിപിഐ.(എം ) നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരു സംഘടനകളും വ്യക്തമാക്കിയിട്ടുള്ളത് 210 കേന്ദ്രങ്ങളിൽ സിപിഐ.(എം.) ഘോഷയാത്ര നടത്തുമെന്നും മുന്നൂറ് കേന്ദ്രങ്ങളിൽ ബാലഗോകുലം ശോഭായാത്ര നടത്തുമെന്നാണ്. പൊലീസ് ്അനുമതി നൽകിയതിലും 170 കേന്ദ്രങ്ങളിൽ അധികമായി ഘോഷയാത്ര നടത്തുമെന്നാണ് ഇതിൽ നിന്നുള്ള സൂചന.

അനുമതിയില്ലാതെ ഘോഷയാത്ര നടത്തുന്നിടത്ത് പൊലീസ് എന്തു നടപടി സ്വീകരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ രൂപമില്ല. ഇവിടങ്ങളിൽ ഇരുവിഭാഗവും പരസ്പരം മത്സരിക്കുകയോ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെടുകയോ ചെയ്താൽ സംഘർഷത്തിന് വഴി വെക്കും. അതുകൊണ്ടു തന്നെ ഇവിടെ സംഘർഷ സാധ്യതകളും കാണുന്നു. പൊലീസ് ഇടപെടൽ ശക്തമാക്കുന്നതും അതിനാലാണ്. സിപിഐ.(എം.) നേരിട്ട് ഘോഷയാത്ര നടത്തുന്നില്ലെങ്കിലും ഓരോ പ്രദേശത്തേയും ക്ലബുകൾ വഴി അതിന്റെ നേതൃത്വം പാർട്ടി ഭാരവാഹികളിൽ തന്നെയാണ്. ലോക്കൽ സെക്രട്ടറിമാരിലും ബ്രാഞ്ച് സെക്രട്ടറിമാരിലുമാണ് ഇതിന്റെ നിയന്ത്രണം. കഴിഞ്ഞ ദിവസം വരെ സിപിഐ.(എം ) സംഘപരിവാർ സംഘടനകൾ ഘോഷയാത്ര സംബന്ധിച്ച് പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതോടെയാണ് സംഘർഷ ഭയം ഉണ്ടായത്.

പൊലീസ് രഹസ്യാന്വേഷണ വിവരമനുസരിച്ച് ചില പ്രദേശങ്ങളിൽ സംഘർഷ സാധ്യതയുണ്ട്. ഇരു വിഭാഗത്തിന്റേയും ഘോഷയാത്രകൾ ആരംഭിക്കുകയോ പരസ്പരം കണ്ടു മുട്ടുകയോ ചെയ്യുന്ന സ്ഥലങ്ങളിലാണ് സംഘർഷങ്ങൾക്ക് സാധ്യത. അവിടങ്ങളിൽ സംഘർഷമില്ലാതിരിക്കാൻ പൊലീസ് ശ്രമം തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഘോഷയാത്രയിൽ അണിനിരക്കുന്നതു കൊണ്ട് സംഘർഷമുണ്ടാവുന്ന തരത്തിൽ ഒരു പ്രകോപനവും പാടില്ലെന്ന് ഇരു സംഘടനകളുടേയും ജില്ലാ നേതൃത്വങ്ങൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നാല് മണിക്കാണ് ബാലഗോകുലത്തിന്റെ ശോഭാ യാത്രകൾ ആരംഭിക്കുക.

അഞ്ച് മണിക്ക് സിപിഐ.(എം). സാംസ്കാരിക സംഘടനകളുടെ ഘോഷയാത്ര ആരംഭിക്കും. ഇങ്ങിനെ സമയക്രമം പാലിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരേ വേദിയിൽ നിന്ന് പുറപ്പെടുകയും കടന്നു പോകുന്നത് ഒരേ സ്ഥലത്തു കൂടിയാകുന്നതും പ്രശ്ന സാധ്യതയായി കാണുന്നു. കണ്ണൂർ ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് ഇതെല്ലാം ജനങ്ങളിൽ ആശങ്ക പടർത്തുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP