Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുദേവന് ഇന്ത്യയുടെ ആദരവ് ലഭിക്കാൻ മോദി പ്രധാനമന്ത്രി അകേണ്ടി വന്നു; ശ്രീനാരായണ ഗുരു സർവ്വകലാശാല ശിവഗിരിയിൽ അനുവദിക്കാൻ ആലോചിച്ച് കേന്ദ്രം

ഗുരുദേവന് ഇന്ത്യയുടെ ആദരവ് ലഭിക്കാൻ മോദി പ്രധാനമന്ത്രി അകേണ്ടി വന്നു; ശ്രീനാരായണ ഗുരു സർവ്വകലാശാല ശിവഗിരിയിൽ അനുവദിക്കാൻ ആലോചിച്ച് കേന്ദ്രം

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ ദർശനവും സാമൂഹിക പരിഷ്‌കരണവും സംബന്ധിച്ച പഠനത്തിനും ഗവേഷണത്തിനും ഊന്നൽ നല്കി ശിവഗിരി ആസ്ഥാനമായി ശ്രീനാരായണ കേന്ദ്ര സർവകലാശാല സ്ഥാപിക്കും. അടുത്ത കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിർദ്ദേശം നൽകി. നൂറേക്കർ സ്ഥലം ലഭ്യമാക്കിയാൽ സർവകലാശാല അനുവദിക്കാമെന്നാണ് കേന്ദ്ര നിലപാട്.

അതിനിടെ ശിവഗിരിയിലോ, പരിസരത്തോ സ്ഥലം ഏറ്റെടുത്ത് നൽകുമെന്നും, സർവകലാശാലയുടെ കരട് പദ്ധതി രേഖ പ്രധാനമന്ത്രിക്ക് സമർപ്പിക്കാനും ശിവഗരി മഠവും തീരുമാനിച്ചിട്ടുണ്ട്. ശ്രീനാരായണ ചരിത്രം, തത്വചിന്ത, ദർശനം, അദ്വൈതം, സാമൂഹ്യസേവനം, ആരോഗ്യം, ശാസ്ത്രവും സാങ്കേതിക വിദ്യയും, ഹോർട്ടികൾച്ചർ, കൃഷി, കരകൗശല വിദ്യ, ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് , മാനേജ്‌മെന്റ് ആൻഡ് പബഌക് പോളിസി, സ്പോർട്സ്, ആയുർവേദം, വ്യവസായം എന്നിങ്ങനെ നിരവധി പഠന വിഭാഗങ്ങൾ സർവകലാശാലയിലുണ്ടാവും. ഇതിൽ ആറ് വിഭാഗങ്ങളോടെ പ്രവർത്തനം തുടങ്ങാൻ 750 കോടി രൂപ ചെലവ് വരും. ഈ തുക കേന്ദ്രം വഹിക്കും.

രാജ്യത്തുടനീളവും വിദേശത്തുമുള്ള കോളേജുകളെയും പഠന കേന്ദ്രങ്ങളെയും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യാൻ അധികാരമുണ്ടാവും. പതിനൊന്നംഗ എക്‌സിക്യൂട്ടിവ് കൗൺസിലിനാവും ഭരണ നിർവഹണ ചുമതല. ഇതിൽ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രതിനിധിയുമുണ്ടാവും. 30 അംഗ 'കോർട്ട് ' സമിതിയിലും ട്രസ്റ്റിന് പങ്കാളിത്തമുണ്ടാവും. റിസർച്ച് , അക്കാഡമിക് കൗൺസിലുകളും ഉണ്ടായിരിക്കും. ചാൻസലറെ രാഷ്ട്രപതി നിശ്ചയിക്കും. ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ പേരിൽ ലക്‌നൗവിലും, സത് നാമി സമൂഹത്തിന്റെ സ്ഥാപകൻ ഗുരു ഗസിദാസിന്റെ പേരിൽ ഛത്തീസ്‌ഗഢിലും മൗലാനാ ആസാദിന്റെ സ്മരണയ്ക്ക് ഹൈദരാബാദിലും കേന്ദ്ര സർവകലാശാലകളുണ്ട്. കേരളത്തിൽ കേന്ദ്ര സർവകലാശാല കാസർകോട്ടാണ്. ഇതടക്കം നാല്പത് സർവകലാശാലകൾ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുണ്ട്.

ഇക്കഴിഞ്ഞ ശിവഗിരി തീർത്ഥാടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവരോട് സർവകലാശാല അനുവദിക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സ്മൃതി ഇറാനിയുമായും രാജ്‌നാഥ് സിങ് ഇക്കാര്യം ചർച്ച ചെയ്തു. കേന്ദ്ര സർവകലാശാല ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സ്മൃതി ഇറാനിക്ക് കത്തെഴുതി. തുടർന്നാണ് മാനവ വിഭവശേഷി മന്ത്രാലയം നടപടികൾ തുടങ്ങിയത്.

ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി പ്രധാനമന്ത്രി മോദിയും ഉയർത്തിക്കാട്ടാറുണ്ട്. ഗുജറാത്തിൽ ഗുരുദേവന്റെ ജീവത ദർശനങ്ങൾ സ്‌കൂൾ തലത്തിൽ പാഠ്യവിഷയവുമാണ്. മുഖ്യമന്ത്രിയായിരിക്കെ മോദിയാണ് ഇതിന് മുൻകൈയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP