Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീപത്മനാഭ സ്വാമിക്ക് കോന്നി വനത്തിലെ തേക്ക്; ശ്രീകൃഷ്ണസ്വാമി കോവിലിലെ കൊടിമരം പുതുക്കി പണിയാൻ തിരഞ്ഞെടുത്തത് 1953 തേക്കുതോട്ടത്തിൽപ്പെടുന്ന 112-ാം നമ്പർ തേക്ക്: തേക്ക് തിരഞ്ഞെടുത്തത് വാസ്തുവിദഗ്ധന്റെ പരിശോധനയ്ക്ക് ശേഷം

ശ്രീപത്മനാഭ സ്വാമിക്ക് കോന്നി വനത്തിലെ തേക്ക്; ശ്രീകൃഷ്ണസ്വാമി കോവിലിലെ കൊടിമരം പുതുക്കി പണിയാൻ തിരഞ്ഞെടുത്തത് 1953 തേക്കുതോട്ടത്തിൽപ്പെടുന്ന 112-ാം നമ്പർ തേക്ക്: തേക്ക് തിരഞ്ഞെടുത്തത് വാസ്തുവിദഗ്ധന്റെ പരിശോധനയ്ക്ക് ശേഷം

കോന്നി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കോന്നി വനത്തിലെ തേക്ക്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി കോവിലിൽ പുതുക്കിപ്പണിയുന്ന കൊടിമരത്തിന്റെ അധാരദണ്ഡിനായി കോന്നി വനത്തിൽ തേക്ക് കണ്ടെത്തി. 1953 തേക്കുതോട്ടത്തിൽപ്പെടുന്ന 112-ാം നമ്പർ തേക്ക് അനുയോജ്യമെന്ന് പരിശോധകസംഘം കണ്ടെത്തി.

കുമ്മണ്ണൂർ സൗത്ത് കുമരംപേരൂർ നിക്ഷിപ്ത വനഭൂമിയിലെ കാഞ്ഞിരപ്പാറയിൽ നിന്നാണ് കൊടിമരത്തിനുള്ള തേക്ക് മുറിക്കുന്നത്. ബുധനാഴ്ച രാവിലെ തേക്ക് കണ്ടെത്താനുള്ള സംഘം കുമ്മണ്ണൂർ വനത്തിലെത്തി. അഞ്ച് മരങ്ങൾ പരിശോധിച്ച ശേഷമാണ് ഒരെണ്ണം തിരഞ്ഞെടുത്തത്. പത്മനാഭസ്വാമി ക്ഷേത്രം നിർവാഹകസമിതി ചെയർമാൻ കെ.ഹരിപാൽ, എക്സിക്യുട്ടീവ് ഓഫീസർ വി.രതീശൻ, അംഗം എസ്.വിജയകുമാർ, കവടിയാർ കൊട്ടാരം പ്രതിനിധി ആദിത്യവർമ്മ എന്നിവരടങ്ങിയ സംഘമാണ് തടി പരിശോധനയ്ക്ക് എത്തിയത്.

വാസ്തുവിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, തച്ചുശാസ്ത്രവിദഗ്ധൻ ഇളംപള്ളി ശിവദാസൻ ആചാരി, കൊടിമരത്തിന്റെ പണികൾ നടത്തുന്ന മാന്നാർ സുനോച് ആചാരി എന്നിവർ പരിശോധിച്ച ശേഷമാണ് കൊടിമരത്തിനായി തേക്ക് നിശ്ചയിച്ചത്. സർക്കാരിന്റെ തുടർനടപടികൾക്ക് ശേഷം തേക്ക് മുറിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കോന്നി റേഞ്ച് ഓഫീസർ ശരച്ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അരുൺ രാജ്, തൊഴിലാളി സലാം എന്നിവരുടെ നേതൃത്വത്തിലാണ് ഉൾക്കാട്ടിൽ കയറി അനുയോജ്യമായ തേക്ക് തിരഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP