Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതിന് പിന്നിൽ ഉന്നതരുടെ ഇടപടെലും പൊലീസിന്റെ ഗുരുതര വീഴ്ചയും; സർക്കാരിന് ഇഛാശക്തിയുണ്ടെങ്കിൽ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതിന് പിന്നിൽ ഉന്നതരുടെ ഇടപടെലും പൊലീസിന്റെ ഗുരുതര വീഴ്ചയും; സർക്കാരിന് ഇഛാശക്തിയുണ്ടെങ്കിൽ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവമാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തിൽ ജാമ്യം ലഭിച്ചത് പൊലീസിന്റെ ഗുരുതര വീഴ്ചമൂലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ കേസ് തേച്ചുമായ്ച് കളയാൻ സർക്കാർ തലത്തിലുള്ള ഉന്നതർ ഇടപെട്ടുവെന്ന ആരോപണം ശരിവയ്കുന്നതാണ് ശ്രീറാമിന് ലഭിച്ച ജാമ്യം. തുടക്കം മുതലെ പൊലീസ് ഈ കേസിൽ ഒളിച്ച് കളിക്കുകയായിരുന്നു. എഫ് ഐ ആറിൽ ഉൾപ്പെടെ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി.

ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ട് പോലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമിനിൽ നിന്നും രക്തസാമ്പിൾ എടുക്കാൻ പൊലീസ് തയ്യാറായില്ല. ഈ വീഴ്ചകളെല്ലാം മനപ്പൂർവ്വം ആണെന്ന് ഇപ്പോൾ ബോധ്യമായി. ഗുരുതരമായ വീഴ്ചകൾ പലതും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ട് പോലും അത് തിരുത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ല. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയും മൂക സാക്ഷിയായി നിന്നു. ഇതെല്ലാമാണ് എളുപ്പത്തിൽ പ്രതിക്ക് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് നയിച്ചത്.

സർക്കാരിന് ഇഛാശക്തിയുണ്ടെങ്കിൽ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത് ഈ കേസിൽ എത്ര ഉന്നതരായാലും നടപടിയെടുക്കുമെന്നാണ് ഇനിയെങ്കിലും കേസ് നടത്തിപ്പിൽ സർക്കാർ അലംഭാവം കാണിക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP