Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂപ്പത് ഹിന്ദുക്കൾ മാത്രമുള്ള വാർഡിൽ 12 വോട്ട് ആയിപ്പോയത് ഇത്രയ്ക്ക് പറയാൻ എന്തിരിക്കുന്നു? ഇതൊക്കെ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് മനസാക്ഷിയുണ്ടോ? ശബരിമല വിഷയത്തിൽ തിരിച്ചടി എൽഡിഎഫിന് തന്നെയെന്ന് ആവർത്തിച്ച് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

മൂപ്പത് ഹിന്ദുക്കൾ മാത്രമുള്ള വാർഡിൽ 12 വോട്ട് ആയിപ്പോയത് ഇത്രയ്ക്ക് പറയാൻ എന്തിരിക്കുന്നു? ഇതൊക്കെ വാർത്ത നൽകാൻ മാധ്യമങ്ങൾക്ക് മനസാക്ഷിയുണ്ടോ? ശബരിമല വിഷയത്തിൽ തിരിച്ചടി എൽഡിഎഫിന് തന്നെയെന്ന് ആവർത്തിച്ച് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ സമരത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന് തിളക്കമാർന്ന വിജയം ലഭിച്ചുവെന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ശബരിമല സ്ഥിതി ചെയ്യുന്നത് ഉൾപ്പടെയുള്ള ജില്ലകളിൽ ബിജെപി മുന്നോട്ട് വരുകയാണെന്നും ഇവിടങ്ങളിൽ സിപിഎം ഗ്രാഫ് താഴേക്ക് പോകുന്നുവെന്നുമാണ് ശ്രീധരൻ പിള്ള പറയുന്നത്.

ശബരിമല ഉൾപ്പെടുന്ന നാലുജില്ലകളിലും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയെന്നും ബിജെപിയുടെ ഗ്രാഫ് മുകളിലേക്കാണെന്നും ശ്രീധരൻ പിള്ള സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നടത്തുന്ന നിരാഹാര സമരവേദിയിൽ പറഞ്ഞു. ശബരിമല പ്രശ്‌നം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എ.എൻ രാധാകൃഷ്ണന്റെ നിരാഹാരസമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താണ് ശ്രീധരൻ പിള്ള ശബരിമല സമരത്തിന്റെ നേട്ടം വ്യക്തമാക്കിയത്. 30 ഹിന്ദുക്കൾ മാത്രമുള്ള വാർഡിൽ ബിജെപിക്ക് 12 വോട്ട് കിട്ടിയത് വാർത്തയാക്കിയ മാധ്യമങ്ങൾക്ക് മനസാക്ഷിയുണ്ടോയെന്നും ശ്രീധരൻ പിള്ള.

മുന്നോട്ടുവച്ച കാൽ പിന്നോട്ടുവച്ച ചരിത്രം ബിജെപിക്കില്ല. ശബരിമല കർമസമിതി എവിടെ സമരം നടത്തിയാലും പിന്തുണയ്ക്കും. സമരം നിർത്തിവച്ചു എന്ന് ഏതെങ്കലും ബിജെപിക്കാരൻ സൂചന നൽകിയെന്നെങ്കിലും തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP