Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല തന്നെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമെന്ന് പി.എസ് ശ്രീധരൻ പിള്ള; ടിക്കാറാം മീണയ്ക്ക് സിപിഎമ്മിന്റെ ശബ്ദം; ശബരിമലയെ സംരക്ഷിക്കാൻ നിയമനിർമ്മാണം ഉൾപ്പെടെ പരിഗണനയിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ദൗർഭാഗ്യകരമെന്നും പിള്ള

ശബരിമല തന്നെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമെന്ന് പി.എസ് ശ്രീധരൻ പിള്ള; ടിക്കാറാം മീണയ്ക്ക് സിപിഎമ്മിന്റെ ശബ്ദം; ശബരിമലയെ സംരക്ഷിക്കാൻ നിയമനിർമ്മാണം ഉൾപ്പെടെ പരിഗണനയിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ദൗർഭാഗ്യകരമെന്നും പിള്ള

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പൊതു തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ശബരിമലയെ സംരക്ഷിക്കാൻ നിയമ നിർമ്മാണം ഉൾപ്പടെ പരിഗണിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസിൽ സുരേഷ് ഗോപിയെ ന്യായീകരിക്കാനും പിള്ള മറന്നില്ല. ബിജെപിയുടെ പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യം പറയാൻ സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിൽ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയെ ഉയർത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തും. ദൈവത്തെ ഉയർത്തിപ്പിടിച്ച് പ്രചാരണം ശരിയല്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ശരിയായില്ല. നടപടി ദൗർഭാഗ്യകരമാണ്. ഇത് തിരുത്താൻ തയ്യാറാകണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ടിക്കാറാം മീണയുടേതായി കേട്ടത് സിപിഎമ്മിന്റെ ശബ്ദമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP