Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേന്ദ്രനെതിരെ നടക്കുന്നത് ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമം; ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എൽ.ഡി.എഫിന്റേയും യുഡിഎഫിന്റേയും അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി.യെ ഇനിയും തൊട്ടുകൂടാത്തവരായി മാറ്റിനിർത്താൻ സാധിക്കില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള

സുരേന്ദ്രനെതിരെ നടക്കുന്നത് ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമം; ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എൽ.ഡി.എഫിന്റേയും യുഡിഎഫിന്റേയും അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി.യെ ഇനിയും തൊട്ടുകൂടാത്തവരായി മാറ്റിനിർത്താൻ സാധിക്കില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ചൈതന്യമുള്ളൊരു നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കെ.സുരേന്ദ്രനെതിരേ നടക്കുന്നതെന്ന് ബിജെപി.സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ബിജെപിക്കെതിരേ നടത്തിയിരുന്ന കുപ്രചരണങ്ങളുടെ മറുപടിയെന്നോണമാണ് ഇപ്പോൾ മറ്റ് സാമുദായിക സംഘടനകളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നത്. ബിജെപി.യെ ഇനിയും തൊട്ടുകൂടാത്തവരായി മാറ്റിനിർത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

സോഷ്യൽമീഡിയയിലൂടെയുള്ള കള്ള പ്രചരണങ്ങളെ ബിജെപി നേതാക്കൾ നേരിടുമെന്നും എൽ.ഡി.എഫിന്റേയും യുഡിഎഫിന്റേയും അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. 100 സീറ്റാണ് തിരുവനന്തപുരം കോർപറേഷനിൽ ഉള്ളത്. കഴിഞ്ഞ നാല് കൊല്ലങ്ങളായി 44 കൗൺസിലർമാരുള്ള എൽ ഡി എഫിന് എങ്ങനെ വോട്ടെടുപ്പിൽ വിജയിക്കാനും ബജറ്റ് പാസാക്കാനും സാധിക്കുന്നു. അവിടെ എങ്ങനെ എൽ.ഡി.എഫ്. ഭരണം തുടരുന്നുവെന്ന് യു.ഡി.എഫ്. ജനങ്ങളോട് വിശദീകരിക്കണം.

മഞ്ചേശ്വരത്തെ രണ്ട് പഞ്ചായത്തുകളിലും എൽ.ഡി.എഫും യു.ഡി.എഫും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കടുത്ത പോരാട്ടം നടക്കുന്ന മഞ്ചേശ്വരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഇരുപാർട്ടികളുടെയും അവിശുദ്ധ കൂട്ടുകെട്ടിന്റെ വ്യക്തമായ ഉദാഹരണമാണ് ഇത്. ഇതിലൂടെ എൽ.ഡി.എഫിനും യു.ഡി.എഫിനും ജനങ്ങൾ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തൊമ്പത് സീറ്റുകളും നഷ്ടപ്പെട്ട എൽ.എഡി.എഫ് കേന്ദ്രകമ്മിറ്റി യോഗം കൂടി. എന്നാൽ യു.ഡി.എഫിന്റെ മുന്നേറ്റത്തെക്കുറിച്ച് ചിന്തിക്കുകയോ തടയിടാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് യു.ഡി.എഫ്. മുന്നേറ്റത്തെ തടയാൻ ശ്രമിക്കാതെ ബിജെപി. മുന്നേറ്റത്തെ തടയിടാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP