Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലീവിന് നാട്ടിലെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു നടക്കുന്ന തനി നാട്ടുമ്പുറത്തുകാരൻ; ഐസ് വിറ്റ് വീടു പുലർത്തിയ അച്ഛന്റെ കഷ്ടപ്പാട് അറിഞ്ഞു വളർന്നപ്പോൾ കപ്പൽ ജീവനക്കാരനായി: ശ്രീഹരിയുടെ മോചനത്തിനായി ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

ലീവിന് നാട്ടിലെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചു നടക്കുന്ന തനി നാട്ടുമ്പുറത്തുകാരൻ; ഐസ് വിറ്റ് വീടു പുലർത്തിയ അച്ഛന്റെ കഷ്ടപ്പാട് അറിഞ്ഞു വളർന്നപ്പോൾ കപ്പൽ ജീവനക്കാരനായി: ശ്രീഹരിയുടെ മോചനത്തിനായി ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

പാലക്കുന്ന് : ശ്രീഹരിയുടെ മോചനത്തിനായുള്ള പ്രാർത്ഥനയിലാണ് ഒരു ഗ്രാമം മുഴുവൻ. നാടിന് മുഴുവൻ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ഈ യുവാവ്. അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് അറിഞ്ഞ് ജീവിച്ചവൻ. ചുരുങ്ങിയ ജീവിത പശ്ചാത്തലത്തിൽ നിന്നും പഠിച്ച് കപ്പലിൽ ജോലി സമ്പാദിക്കുമ്പോൾ ശ്രീഹരിക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും സഹോദരനും ഇനി എങ്കിലും നല്ല രീതിയിൽ ജീവിക്കണം എന്ന ആഗ്രഹം.

അതുകൊണ്ട് തന്നെ ഉദുമ ഗ്രാമം മുഴുവനും ഈ ചെറുപ്പക്കാരന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.സ നാട്ടുകാർക്ക് അത്രയും പ്രിയപ്പെട്ടവനാണ് നൈജീരിയൻ തീരക്കടലിൽ കടൽകൊള്ളക്കാർ റാഞ്ചിയെന്ന് കരുതുന്ന കപ്പലിലെ ജീവനക്കാരനായ ശ്രീഹരി. പ്രാരബ്ധം നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ നിന്നുയർന്ന ശ്രീഹരി എല്ലാവർക്കും പ്രിയപ്പെട്ട ഉണ്ണിയാണ്.

ഉദുമ പെരിലവളപ്പിലെ അശോകന്റെയും ഗീതയുടെയും മൂത്ത മകനാണ് 25കാരനായ ശ്രീഹരി. രണ്ടാമൻ പത്താംക്‌ളാസുകാരനായ ശ്രീകാന്ത്. ചെറിയൊരു ഗ്യാസ് ഏജൻസി നടത്തുകയാണ് അശോകൻ. മുൻപ് ഐസ് വിറ്റ് ജീവിതവൃത്തി നടത്തിയ അശോകന്റെ കഷ്ടപ്പാട് അറിഞ്ഞാണ് ശ്രീഹരി വളർന്നത്. നൂറുനാവാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറയാൻ നാട്ടുകാർക്ക്. ലീവിന് വന്നാൽ തനി നാട്ടുമ്പുറത്തുകാരൻ. ഉദയമംഗലം ക്ഷേത്രത്തിന് ചുറ്റുമുള്ള സുഹൃത്തുക്കളുമായി നടക്കുന്ന സാധാരണക്കാരൻ.

ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്‌ളസ് ടു പാസായി മുംബയിൽ പരിശീലനം നേടിയാണ് ശ്രീഹരി നാലുവർഷം മുമ്പ് കപ്പലിൽ ജോലിക്ക് കയറിയത്. പാലക്കുന്ന് മർച്ചന്റ് നേവി ക്‌ളബ്ബിന്റെ സഹായവും ലഭിച്ചിരുന്നു. മൂന്ന് കപ്പലുകളിൽ ജോലി ചെയ്ത ശേഷം നാലാമതാണ് മുംബയ് അന്ധേരിയിലെ ആംഗ്‌ളോ ഈസ്റ്റേൺ മാനേജ്‌മെന്റിന്റെ മറൈൻ എക്സ്‌പ്രസ് ' എന്ന കപ്പലിൽ ഒരുമാസം മുമ്പ് ജോലിക്ക് കയറിയത്. പശ്ചിമ ആഫ്രിക്കയിലേക്ക് എണ്ണയുമായി പോയ കപ്പലിൽ ശ്രീഹരിക്കൊപ്പം 22 പേരാണ് ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP