Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്ന് റിപ്പോർട്ട്; ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും; യുവാവിന്റെ ആന്തരാവയവങ്ങൾ തകർന്നിരുന്നതായി ചികിത്സാ രേഖ

ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്ന് റിപ്പോർട്ട്; ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും; യുവാവിന്റെ ആന്തരാവയവങ്ങൾ തകർന്നിരുന്നതായി ചികിത്സാ രേഖ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ് ഇതു സംബന്ധിച്ച ഉത്തരവിറക്കി. ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ഡി.വൈ.എസ്‌പി ജോർജ് ചെറിയാൻ, കെ സി ഫിലിപ്പ്, സുദർശൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ഗൃഹനാഥന്റെ മരണത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ക്രൂരമർദനമേറ്റെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചെറുകുടലിൽ മുറിവുണ്ടായെന്നും ആന്തരിക അവയവങ്ങൾ പ്രവർത്തനം നിലച്ചിരുന്നുവെന്നും ചികിത്സാരേഖയിലുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

മർദ്ദനമേറ്റ ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷൻ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. ശ്രീജിത്തിന് വയറ്റിലും നെഞ്ചിലുമായി ഗുരുതര മർദ്ദനമേറ്റതായി മനുഷ്യാവകാശ കമ്മീഷൻ പറയുന്നു. പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ മോഹനദാസ് പറഞ്ഞിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ശ്രീജിത്തിന്റെ അടിവയറ്റിനുള്ളിലും ചെറുകുടലിലും വലിയ മുറിവേറ്റിരുന്നു. ഹൃദയത്തിൽ നീർക്കെട്ടുമുണ്ടായിരുന്നു. മാത്രമല്ല ആന്തരികാവയവങ്ങൾ പൂർണമായും തകർന്നതായും ചികിത്സാ രേഖകൾ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് മർദനമേറ്റാണ് ശ്രീജിത്ത് മരിച്ചതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഏറെ നിർണായകമായേക്കാവുന്ന ചികിത്സാ രേഖകൾ പുറത്ത് വന്നത്. ഇത്തരത്തിൽ വലിയ മുറിവുകൾ ശരീരത്തിനുള്ളിൽ ഉണ്ടാവണമെങ്കിൽ അത്രയും ശക്തമായ മർദനം ശ്രീജിത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ടാവുമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു വരാപ്പുഴ ദേവസ്വംപാടത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശ്രീജിത്തിനെ പൊലീസ് വീട്ടിൽ നിന്നും പിടിച്ച് കൊണ്ടുപോയത്. തുടർന്ന് അവശ നിലയിൽ ഞായറാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP