Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അമ്മ വീണ്ടും ഗവർണറെ കണ്ടു; രേഖകളെല്ലാം ഉടൻ കേന്ദ്രസർക്കാരിന് കൈമാറാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി അമ്മ രമണി

ശ്രീജിവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അമ്മ വീണ്ടും ഗവർണറെ കണ്ടു; രേഖകളെല്ലാം ഉടൻ കേന്ദ്രസർക്കാരിന് കൈമാറാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി അമ്മ രമണി

തിരുവനന്തപുരം: പൊലീസ് മർദനത്തിൽ മരിച്ച ശ്രീജിന്റെ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജീവിന്റെ അമ്മ രമണി പ്രമീള ഇന്നലെ വീണ്ടും ഗവർണറെ കണ്ടു. ശ്രീജിത്തിന്റെ സമരം ഇന്ന് 769 -ാം ദിവസത്തിലേക്ക് കടക്കവേയാണ് സംഭവം നടന്ന 2014 മുതൽ നടത്തിയ നിയമപോരാട്ടങ്ങളുടെ രേഖകൾ രമണി ഗവർണർ പി. സദാശിവത്തിന് കൈമാറിയത്.

തിങ്കളാഴ്ച രാവിലെ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾക്കൊപ്പം രാജ്ഭവനിലെത്തിയ രമണിയോട് സംഭവവുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വീണ്ടും ഗവർണറെ കാണാനെത്തിയത്.

പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും നൽകിയ പരാതികളുടെയും പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിയുടെ ഉത്തരവിന്റെ പകർപ്പും ഇതിൽ ഉൾപ്പെടുന്നു. രേഖകളെല്ലാം ഉടൻ കേന്ദ്രസർക്കാരിന് കൈമാറാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും സന്ദർശനത്തിന് ശേഷം രമണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സമൂഹമാധ്യമ കൂട്ടായ്മയിലെ 3 പ്രവർത്തകർക്കൊപ്പമാണ് അമ്മ രാജ്ഭവനിലെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP