Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബാലഗോകുലത്തിന്റെ ശോഭായാത്ര; കൃഷ്ണനും രാധയും ഗോപികാനൃത്തവും കാവടിയും വീഥികൾ വർണാഭമാക്കി

ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബാലഗോകുലത്തിന്റെ ശോഭായാത്ര; കൃഷ്ണനും രാധയും ഗോപികാനൃത്തവും കാവടിയും വീഥികൾ വർണാഭമാക്കി

തിരുവനന്തപുരം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. നഗരവീഥികൾ വർണാഭമാക്കി കൃഷ്ണനും രാധയും ഗോപികാനൃത്തവും കാവടിയും നാടു കീഴടക്കി.

നാടും നഗരവും അമ്പാടിയായി മാറുകയായിരുന്നു കേരളത്തിലെങ്ങും. ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര സമിതികളുടേയും നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘോഷയാത്രകൾ നടന്നത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ നടന്നു.

കൃഷ്ണക്ഷേത്രങ്ങൾ ദീപങ്ങളാൽ അലങ്കരിച്ച് ഭക്തിനിർഭരവും വർണാഭമായ ആഘോഷങ്ങൾക്ക് വേദിയായി. കണ്ണനെ സ്തുതിക്കുന്ന കീർത്തനങ്ങളാൽ ക്ഷേത്രാങ്കണങ്ങളും പാതയോരങ്ങളും മുഖരിതമായി. ശ്രീകൃഷ്ണ-രാധ വേഷങ്ങളണിഞ്ഞ കുട്ടികൾ ശോഭയാത്രയിൽ അണിനിരന്നു. പുരാണ കഥകളെ ആസ്പദമാക്കിയുള്ള പ്ലോട്ടുകൾ, കാള-കുതിര കളികൾ, കോൽക്കളി, കാവടികൾ, ഗോപികാനൃത്തം, കാവടിയാട്ടം, താലമെടുപ്പ് തുടങ്ങിയവ ഘോഷയാത്രയ്ക്കു മാറ്റേകി.

പതിനായിരങ്ങളാണ് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്. പതിനായിരങ്ങൾ ആറന്മുളയിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ച് വള്ളസദ്യ നടത്തി. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്ക് പാളയം ഗണപതി ക്ഷേത്രത്തിൽനിന്ന് ശോഭായാത്ര ആരംഭിച്ചു. ആയിരക്കണക്കിനു പേരാണ് ശോഭായാത്രയിൽ അണിനിരന്നത്. ചലച്ചിത്ര സംവിധായകൻ രാജസേനൻ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP