Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നത് ഭരണക്കാരുടെ സിൽബന്ധികൾ; യുഡിഎഫ് സർക്കാറിനെ വിമർശിച്ച് നടൻ ശ്രീനിവാസൻ സിപിഐ(എം) വേദിയിൽ

അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നത് ഭരണക്കാരുടെ സിൽബന്ധികൾ; യുഡിഎഫ് സർക്കാറിനെ വിമർശിച്ച് നടൻ ശ്രീനിവാസൻ സിപിഐ(എം) വേദിയിൽ

കൊച്ചി: ജൈവ പച്ചക്കറി വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് നടൻ ശ്രീനിവാസൻ രംഗത്തെത്തി. അന്യസംസ്ഥാനങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നത് സംസ്ഥാന ഭരിക്കുന്നവരുടെ സിൽബന്ധികളാണെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സിപിഐ(എം) വേദിയിൽ വച്ചാണ് ശ്രീനിവാസൻ വിമർശനം ഉന്നയിച്ചത്.

ഭരണത്തിലിരിക്കുന്നവരുടെ സിൽബന്ധികൾ അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്നും ശ്രീനിവാസൻ പറഞ്ഞു. കൊച്ചിയിൽ സിപിഎമ്മിന്റെ ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ശ്രീനിവാസൻ. കേരളത്തെ ജൈവ പച്ചക്കറി സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിക്കുന്ന സർക്കാർ, കാർഷിക കോളജുകളിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചിയിലെ ജൈവ പച്ചക്കറി സ്റ്റാളുകൾക്കും ഫ്‌ലാറ്റുകളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ശേഷമാണ് ജൈവ പച്ചക്കറി കൃഷി നേരിട്ട് നടത്താൻ സിപിഐ(എം) ഇറങ്ങുന്നത്. കലൂരിലെ ലെനിൻ സെന്ററിന്റെ എതിർവശത്തെ ഭൂമിയിലാണ് കൃഷി. ഭരണത്തിലിരിക്കുന്നവരുടെ സിൽബന്ധികൾ അന്യസംസ്ഥാനങ്ങളിൽ മാരക വിഷമുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നും ഇതാണ് ഇവ നിരോധിക്കാത്തതെന്നും നടൻ ശ്രീനിവാസൻ ആരോപിച്ചു. നല്ല ഭക്ഷണം കൊടുക്കാതെ കാൻസർ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താൻ എതിർത്തത്.

തിരഞ്ഞെടുപ്പിൽ സിപിഐ(എം) സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശ്രീനിവാസൻ സിപിഐ(എം) വേദിയിലെത്തിയത്. മുമ്പ് സിപിഎമ്മിലെ പല ക്ഷണങ്ങളും തിരക്കുകൾ മൂലം ശ്രീനിവാസൻ നിരസിച്ചതാണ്. ഉദ്ഘാടനത്തിന് ശേഷം സിപിഐ(എം) ജില്ലാകമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിലെത്തി സമയം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP