Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാമിനെ കുടുക്കാൻ പുതിയ വകുപ്പുമായി പൊലീസ്; രക്തപരിശോധനയ്ക്കു വിസമ്മതിച്ചത് ആയുധമാക്കും; 205ാം വകുപ്പ് ചുമത്തുന്നതോടെ മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ മദ്യലഹരിയിൽ കാറോടിച്ചെന്ന കുറ്റം ചുമത്താൻ കഴിഞ്ഞേക്കും; സാക്ഷി മൊഴികൾ പൊലീസിന് കരുത്താകും

ശ്രീറാമിനെ കുടുക്കാൻ പുതിയ വകുപ്പുമായി പൊലീസ്; രക്തപരിശോധനയ്ക്കു വിസമ്മതിച്ചത് ആയുധമാക്കും; 205ാം വകുപ്പ് ചുമത്തുന്നതോടെ മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ മദ്യലഹരിയിൽ കാറോടിച്ചെന്ന കുറ്റം ചുമത്താൻ കഴിഞ്ഞേക്കും; സാക്ഷി മൊഴികൾ പൊലീസിന് കരുത്താകും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് പുതിയ വകുപ്പുകൾ ചുമത്തിയേക്കും.ഇതിന് സാക്ഷി മൊഴികൾ കരുത്താകും എന്നാണ് പൊലീസ് കരുതുന്നത്. മദ്യപിച്ചത് അറിയാനുള്ള രക്തപരിശോധനയ്ക്ക് വിസമ്മതിച്ചതു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന്റെ 205ാം വകുപ്പു ചുമത്താനാണ് പൊലീസ് ആലോചിക്കുന്നത്.

മദ്യപിച്ച് വണ്ടിയോടിച്ചെന്നു സംശയിക്കുന്നയാൾ ശ്വാസ പരിശോധനയ്ക്കോ രക്തപരിശോധനയ്ക്കോ വിസമ്മതിക്കുന്ന സാഹചര്യത്തിൽ, മറ്റു തെളിവുകളുടെ അടിസ്ഥാനത്തിൽ മദ്യലഹരിയിൽ കാറോടിച്ചെന്ന കുറ്റം ചുമത്താൻ 205ാം വകുപ്പിലൂടെ കഴിയും. ശ്രീറാം മദ്യലഹരിയിലായിരുന്നെന്ന ദൃക്സാക്ഷി മൊഴികൾ പൊലീസിന്റെ പക്കലുണ്ട്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടറും വ്യക്തമാക്കിയിട്ടുണ്ട്.

മദ്യഗന്ധം ഉണ്ടായിരുന്നെന്ന് കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പറഞ്ഞതും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഈ തെളിവുകൾ വച്ച്, 205ാം വകുപ്പു പ്രകാരം ശ്രീറാം വാഹനമോടിക്കാൻ യോജ്യമല്ലാത്ത അവസ്ഥയിൽ ആയിരുന്നെന്നു തെളിയിക്കാനാവുമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

അപകടം കഴിഞ്ഞു മണിക്കൂറുകൾ ശേഷം നടത്തിയ രക്തപരിശോധനയിൽ ശ്രീറാം മദ്യപിച്ചെന്നു തെളിയിക്കാനായിരുന്നില്ല. ഒൻപതു മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി രക്തസാംപിൾ ശേഖരിച്ചത്. ഇതു ചൂണ്ടിക്കാട്ടി ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശ്രീറാമിനെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ള 304ാം വകുപ്പ് നിലനിൽക്കുമോയെന്ന സംശയം, ജാമ്യം അനുവദിച്ചത് ശരിവച്ചുകൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി മുന്നോട്ടുവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP