Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നു; കർഷകരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സർക്കാരാണിതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നു; കർഷകരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സർക്കാരാണിതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന് കൃഷി വകുപ്പ് നല്ല പിന്തുണയാണ് നൽകിയത്. കൃഷിയുടെ തുടർച്ചയെക്കുറിച്ചും കർഷകരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്ന സർക്കാരാണിതെന്നും സ്പീക്കർ പറഞ്ഞു. കൃഷി മന്ത്രിയുടെ ഓഫീസ് സമുച്ചയത്തിൽ വിന്യസിച്ച കാർഷിക എണ്ണച്ചായാ ചിത്രങ്ങൾ അനാവരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ സ്വദേശിയായ കെ.ജി ബാബു വരച്ച കൃഷിസംബന്ധിയായ പത്ത് എണ്ണച്ചായാചിത്രങ്ങളാണ് കൃഷിമന്ത്രിയുടെ ഓഫീസ് സമുച്ചയത്തിൽ വിന്യസിച്ചിട്ടുള്ളത്. കൃഷിഭൂമിയും മനുഷ്യനുമായുള്ള ആത്മബന്ധത്തിന്റെ സ്പർശമുള്ള രചനകളാണിവ. ചിത്രകാരന് സുഗതകുമാരി ഉപഹാരം സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചിത്രകാരനെ പൊന്നാടയണിയിച്ചു. എംഎ‍ൽഎമാരായ ഡോ.എംകെ.മുനീർ, അഡ്വ. കെ. രാജൻ, ജെയിംസ് മാത്യു, കാർഷികോത്പാദന കമ്മീഷണർ ടീക്കാറാം മീണ, കൃഷി വകുപ്പ് ഡയറക്ടർ എ.എം. സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP