Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അടുത്ത മാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗിൽ കളിക്കാമെന്നാണ് പ്രതീക്ഷ'; അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താൻ ആറ് മാസമായി പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത്; ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിന് പിന്നാലെ ശുഭപ്രതീക്ഷയിൽ താരം

'അടുത്ത മാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗിൽ കളിക്കാമെന്നാണ് പ്രതീക്ഷ'; അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താൻ ആറ് മാസമായി പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത്; ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിന് പിന്നാലെ ശുഭപ്രതീക്ഷയിൽ താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിന് പിന്നാലെ ശുഭപ്രതീക്ഷകളിലാണ് താരം കഴിയുന്നത്. അടുത്ത മാസം നടക്കുന്ന സ്‌കോട്ടിഷ് ലീഗിൽ കളിക്കാമെന്നാണ് പ്രതീക്ഷയെന്നറിയിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ആറ് മാസമായി താൻ പരിശീലനത്തിലാണെന്നും ശ്രീശാന്ത് പറയുന്നു.  ശ്രീശാന്തിന്റെ ഹർജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി ആജീവനാന്ത വിലക്ക് പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് നടപടികൾ ബിസിസിഐക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോൾ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്‌പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനൽ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഐപിഎൽ വാതുവെപ്പ് കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്.

ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡൽഹി കോടതി വിധിക്കെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികൾ തുടരുകയാണ്. ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയിൽ തന്റെ അവകാശങ്ങൾക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയിൽ ശ്രീശാന്ത് കോടതിയിൽ വാദിച്ചിരുന്നു. ഈ വാദങ്ങൾ ഭാഗികമായി ശരിവെച്ചു കൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്.

വാതുവയ്‌പ്പ് കേസിൽ പൊലീസ് കൊണ്ടു വന്ന ടെലിഫോൺ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP