Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കാവിക്കൊടി ഉയർത്തി പള്ളിവികാരി; മതസൗഹാർദ്ദത്തിന്റെ തൈക്കാട്ടുശേരി മോഡൽ ഇതാ..

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കാവിക്കൊടി ഉയർത്തി പള്ളിവികാരി; മതസൗഹാർദ്ദത്തിന്റെ തൈക്കാട്ടുശേരി മോഡൽ ഇതാ..

പൂച്ചാക്കൽ: എന്തും ഏതും വിവാദമാകുന്ന കാലമാണിത്, പ്രത്യേകിച്ചു മതപരമായ ചടങ്ങുകളാകുമ്പോൾ. എന്നാൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പൂച്ചക്കൽ തൈക്കാട്ടുശ്ശേരിക്കാർ കീഴ്‌വഴക്കങ്ങളൊക്കെ തെറ്റിച്ചു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തത് ക്രിസ്ത്യൻപള്ളി വികാരിയാണ്. ഇന്നലെയാണ് പള്ളിവികാരി കാവി പതാക ഉയർത്തിയത്.

ബാലഗോകുലം തൈക്കാട്ടുശേരി മണ്ഡലത്തിൽ വ്യാസപുരം ഗോകുലത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന പതാകഉയർത്തൽ ചടങ്ങിലാണ് തൈക്കാട്ടുശേരി വല്ല്യാറ പള്ളി വികാരി ഫാ. നിധീഷ് ഞാണക്കൽ പങ്കെടുത്തത്. കാവി പതാക ഉയർത്തി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

ബാലഗോകുലം പാണാവള്ളി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഏഴ് മണ്ഡലങ്ങളിലാണ് പതാക ഉയർത്തൽ ചടങ്ങ് നടന്നത്. താലൂക്ക് ആഘോഷ് പ്രമുഖ് വി. വിജേഷ്, ജനറൽ സെക്രട്ടറി എം.ആർ. മനോജ് എന്നിവർ നേതൃത്വം നൽകി. ആർഎസ്എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ഒരു പള്ളിവികാരി തന്നെ എത്തിയത് പ്രദേശത്ത് ആവേശം വിതച്ചിട്ടുണ്ട്. മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിൽ ഇങ്ങനെ പരസ്പരം വിവിധ മതസാമുദായിക സംഘടനകളുടെ കൂട്ടായ പ്രവർത്തനം വലിയ സംഭാവനയാണ് നൽകുന്നത് എന്നാണ് പൊതുവികാരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP