Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എസ്എൽസി സർട്ടിഫിക്കറ്റ് 'ഇ രേഖ'യായും ലഭിക്കുമെന്ന് അറിയിപ്പ്; ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭ്യമാകും; സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നതിനൊപ്പം ഡിജി ലോക്കർ അക്കൗണ്ട് തുറക്കാനുള്ള നിർദ്ദേശങ്ങളുമായി അധികൃതർ

എസ്എസ്എൽസി സർട്ടിഫിക്കറ്റ് 'ഇ രേഖ'യായും ലഭിക്കുമെന്ന് അറിയിപ്പ്; ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭ്യമാകും; സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നതിനൊപ്പം ഡിജി ലോക്കർ അക്കൗണ്ട് തുറക്കാനുള്ള നിർദ്ദേശങ്ങളുമായി അധികൃതർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇക്കുറി എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഇ രേഖയായി ലഭിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ എസ്എസ്എൽപി പാസായവർക്ക് സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും. ജൂലൈ 15 മുതലാണ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതെന്നും ഇത് ആധികാരിക രേഖയായി ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. അത്യാവശ്യമുള്ള എല്ലാ രേഖകളും ഇ രേഖകളാക്കി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഡിജി ലോക്കർ. മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ചു എന്ന വെബ്‌സൈറ്റിലൂടെ ഡിജിലോക്കർ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും.

ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്തു മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈലിലേക്കു ലഭിക്കുന്ന ഒറ്റത്തവണ പാസ്വേർഡ് നൽകിയ ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ്വേർഡും നൽകണം. അതിനു ശേഷം ആധാർ നമ്പർ ഇതിലേക്കു ലിങ്ക് ചെയ്യണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭിക്കുന്നതിനായി ഡിജി ലോക്കറിൽ ലോഗിൻ ചെയ്ത ശേഷം 'ഗെറ്റ് മോർ നൗ' എന്ന ബട്ടൻ ക്ലിക്ക് ചെയ്യണം.

എജ്യുക്കേഷൻ എന്ന സെക്ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ കേരള തിരഞ്ഞെടുക്കുക. തുടർന്ന് ക്ലാസ് 10 സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യുക. രജിസ്റ്റർ നമ്പറും വർഷവും കൊടുത്തു സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ചു ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും.

ഡിജി ലോക്കർ സംബന്ധിച്ച പ്രശ്‌ന പരിഹാരത്തിനു സംസ്ഥാന ഐടി മിഷന്റെ സിറ്റിസൺ കോൾ സെന്ററിലെ 1800 4251 1800(ടോൾ ഫ്രീ) 155300(ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ നിന്ന്) 0471 2115054,0471 2115098 0471 2335523 (മറ്റു നെറ്റ്‌വർക്കിൽ നിന്ന്) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP