Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

4.76 ലക്ഷം വിദ്യാർത്ഥികൾ നാളെ പരീക്ഷാമുറിയിലേക്ക്; അവസാനവട്ട ഒരുക്കങ്ങളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ; ഫലപ്രഖ്യാപനം ഏപ്രിൽ 25നു മുമ്പ്

4.76 ലക്ഷം വിദ്യാർത്ഥികൾ നാളെ പരീക്ഷാമുറിയിലേക്ക്; അവസാനവട്ട ഒരുക്കങ്ങളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ; ഫലപ്രഖ്യാപനം ഏപ്രിൽ 25നു മുമ്പ്

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷയ്ക്കു ബുധനാഴ്ച തുടക്കമാകും. 4,76,000 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ഡിപിഐ പറഞ്ഞു.

ഈ മാസം 23 ന് അവസാനിക്കും. സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിലായി ആകെ 3038 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ സ്‌കൂളുകൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 83315 വിദ്യാർത്ഥികൾ. കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന സ്‌കൂളും മലപ്പുറം ജില്ലയിലാണ്.

എടരിക്കോട് പികെഎംഎച്ച്എസ്എസിൽ 2347 കുട്ടികൾ പരീക്ഷ എഴുതും. ഏറ്റവും കുറവ് വിദ്യാർത്ഥികളുള്ളത് പത്തനംതിട്ടയിലും. 10451 വിദ്യാർത്ഥികൾ. 3 കുട്ടികൾ മാത്രമുള്ള രണ്ട് സ്‌കൂളുകളും സംസ്ഥാനത്തുണ്ട്.
ഏപ്രിൽ 15 ഓടെ മൂല്യ നിർണയം പൂർത്തിയാകും. ഇതിനായി 54 കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഐടി അറ്റ് സ്‌കൂൾ തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് ഡേറ്റ എൻട്രി നടത്തുക. ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനങ്ങളും നടത്തി.

എസ്. എസ്. എൽ. സി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 16ന് പൂർത്തിയാകുമെന്നും 25ന് മുമ്പായി ഫലപ്രഖ്യാപനം നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എം. എസ്. ജയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 54 മൂല്യനിർണയ കേന്ദ്രങ്ങൾ തയ്യാറായിട്ടുണ്ട്. പങ്കെടുക്കുന്ന അദ്ധ്യാപകർക്കുള്ള പരിശീലനവും പൂർത്തിയായി. മൂല്യനിർണയത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ പലവട്ടം പരീക്ഷിച്ച് ഉറപ്പുവരുത്തി. കഴിഞ്ഞവർഷം ഉണ്ടായ പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ടെന്നും ഡി. പി. ഐ പറഞ്ഞു.

പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സുരക്ഷാസംവിധാനങ്ങളും എടുത്തിട്ടുണ്ട്. ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാൻ പുറമേനിന്നുള്ള സഹായം ഏർപ്പെടുത്തുന്ന കാര്യത്തിൽ നടപടികൾ പൂർത്തിയാക്കാൻ കുറച്ചധികം സമയം വേണ്ടിവന്നു. മുൻ വർഷങ്ങളെക്കാൾ കൂടുതൽ അപേക്ഷകൾ ഈ വിഭാഗത്തിൽ ലഭിച്ചിരുന്നു. ഡിസംബർ 31ന് മുമ്പായി അപേക്ഷിക്കണം എന്നറിയിച്ചിട്ടും ആവശ്യക്കാർ ഏറിയതിനാൽ തീയതി നീട്ടേണ്ടിവന്നു. എന്നാൽ പരസഹായം വേണ്ടുന്ന വിദ്യാർത്ഥികളുടെ എണ്ണം ചില സ്‌കൂളുകളിൽ ക്രമാതീതമാകുന്നതുകണ്ട് വീണ്ടും പരിശോധിക്കേണ്ടിവന്നു. ഒരു സ്‌കൂളിൽനിന്ന് 30 പേർക്ക് മാനസിക വളർച്ചയില്ലാത്തതിന്റെ പേരിൽ പരസഹായം ഏർപ്പെടുത്താൻ അനുമതി ചോദിച്ചു. അതിലൊരു അസ്വാഭാവികത തോന്നിയതിനാലാണ് പരിശോധന ശക്തമാക്കിയത്.

മാത്രമല്ല മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് മുഴുവൻ എ പ്‌ളസ് കിട്ടുന്ന അവസ്ഥ കഴിഞ്ഞ വർഷം വന്നു. ഇത് പരീക്ഷാ സഹായികളായി നിന്നവരുടെ ഇടപെടലിന്റെ തെളിവായിരുന്നു. എന്നാൽ അപേക്ഷകരുടെ ബാഹുല്യം കൂടിയപ്പോൾ സൈക്യാട്രിസ്റ്റിന് സമയപരിധിക്കുള്ളിൽ പരിശോധന പൂർത്തിയാക്കാൻ സാധിച്ചില്ല. അടുത്തവർഷം മുതൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ വിവരം നാലാം ക്‌ളാസിൽ വച്ചുതന്നെ പരസഹായം ആവശ്യമുള്ളതായി റിപ്പോർട്ട് ചെയ്യണം. എസ്. എസ്. എൽ. സി പരീക്ഷ അടുക്കുമ്പോൾ പരസഹായം അപേക്ഷിക്കുന്ന രീതി നിർത്തണമെന്നും ഡയറക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP