Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീർന്നു; പെൺകുട്ടിയെ ബുധനാഴ്ച തിരികെ പ്രവേശിപ്പിക്കാമെന്നും ആൺകുട്ടിയെ പരീക്ഷയ്ക്ക് ഇരുത്താമെന്നും വിട്ടുവീഴ്ച; ശശി തരൂർ എംപി നടത്തിയ അനുരഞ്ജനം ഫലം കാണുന്നു

സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീർന്നു; പെൺകുട്ടിയെ ബുധനാഴ്ച തിരികെ പ്രവേശിപ്പിക്കാമെന്നും ആൺകുട്ടിയെ പരീക്ഷയ്ക്ക് ഇരുത്താമെന്നും വിട്ടുവീഴ്ച; ശശി തരൂർ എംപി നടത്തിയ അനുരഞ്ജനം ഫലം കാണുന്നു

തിരുവനന്തപുരം: മുക്കോല സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീരുന്നു. പെൺകുട്ടിയെ സ്‌കൂളിൽ ബുധനാഴ്ച തിരികെ പ്രവേശിപ്പിക്കും. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് നേരത്തെ തന്നെ മാനേജ്മെന്റ് സമ്മതിച്ചിരുന്നു. ഇതിനും മാനേജ്‌മെന്റ് സമ്മതിച്ചു. രക്ഷിതാക്കളും ഒത്തുതീർപ്പിന് സമ്മതിച്ചു. ശശി തരൂർ എംപിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ ഉണ്ടായ തീരുമാനം ഫലം കാണുകയാണ്. പെൺകുട്ടിയെ തിരികെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ ഇന്ന് തീരുമാനിച്ചു. ആൺകുട്ടിയെ പരീക്ഷ എഴുതാനും അനുവദിക്കും. ഇത് സംബന്ധിച്ച ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ മാനേജ്മെന്റ് ഒപ്പുവെച്ചു. ശശി തരൂർ എംപിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

വിദ്യാർത്ഥികൾ ബാലാവകാശ കമ്മിഷനു നൽകിയ പരാതികൾ പിൻവലിക്കാനും തീരുമാനമായി. വിദ്യാർത്ഥികളുടെ ആലിംഗന വിവാദത്തിൽ അച്ചടക്ക നടപടി ദേശീയ തലത്തിൽ ചർച്ചയാവുകയും സ്‌കൂളിനെതിരായ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് മനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറായത്.

വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരിക്കാൻ അനുവദിക്കാമെന്ന് സ്‌കൂൾ അധികൃതർ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. തുടർപഠനത്തിനും അവസരമൊരുക്കും. ഹാജർ സംബന്ധിച്ചു സിബിഎസ്ഇ ബോർഡിൽനിന്നു പ്രത്യേക അനുമതി ആവശ്യമാണ്. അതന് ശേഷമാകും തുടർ നടപടി. ഇതിനു മുൻകൈയെടുക്കാമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

ജൂലൈ 21ന് സ്‌കൂളിൽ നടന്ന പാശ്ചാത്യ സംഗീത മൽസരത്തിൽ പെൺകുട്ടി വിജയിച്ചതറിഞ്ഞ സുഹൃത്തായ ആൺകുട്ടി ആലിംഗനം ചെ്തതാണ് വിവാദമായത്. തുടർന്ന് രണ്ടു വിദ്യാർത്ഥികളെയും സ്‌കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. കുട്ടികളെ തിരിച്ചെടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഇടക്കാല ഉത്തരവു നൽകിയെങ്കിലും ഇതിനെതിരെ സ്‌കൂൾ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഇതിനിടെ, കുട്ടികൾക്കെതിരായ നടപടിക്കെതിരെ വിവിധ മേഖലളിൽനിന്ന് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് ഇക്കാര്യം ചർച്ച ചെയ്യാൻ ശശി തരൂർ എംപി യോഗം വിളിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ഇരുകൂട്ടുരും അനുരഞ്ജനത്തിന് സമ്മതിക്കുന്നതും അതിന് അവസരം ഒരുങ്ങുന്നതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP