Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആൻ മരിയയുടെ ചിത്രം ഇനി കത്തുകളിലൂടെ ലോകം കാണും; തപാൽ വകുപ്പ് ദേശീയ തലത്തിൽ സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസൈനിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കൊച്ചിക്കാരി വിദ്യാർത്ഥിനിക്ക്

ആൻ മരിയയുടെ ചിത്രം ഇനി കത്തുകളിലൂടെ ലോകം കാണും; തപാൽ വകുപ്പ് ദേശീയ തലത്തിൽ സംഘടിപ്പിച്ച സ്റ്റാമ്പ് ഡിസൈനിങ് മത്സരത്തിൽ ഒന്നാം സ്ഥാനം കൊച്ചിക്കാരി വിദ്യാർത്ഥിനിക്ക്

കൊച്ചി: കൊച്ചി ഗിരിനഗർ ഭവൻസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അനാമിക ആൻ മരിയ വരച്ച ചിത്രങ്ങൾ ഇനി കത്തുകളിലൂടെ ലോകം മുഴുവൻ കാണും. ദേശീയ തലത്തിൽ തപാൽ വകുപ്പ് സംഘടിപ്പിച്ച സ്റ്റാബ് ഡിസൈനിങ് മത്സരത്തിൽ അനാമിക ഒന്നാം സ്ഥാനം നേടി. ഇതോടെ ആൻ വരച്ച ചിത്രം തപാൽ വകുപ്പ് ഏറ്റെടുക്കുകയും ചെയത്ു. മുതിർന്നവരെ മറക്കരുതെന്ന് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു തപാൽ വകുപ്പ് സ്റ്റാമ്പ് ഡിസൈനിങ് മത്സരം സംഘടിപ്പിച്ചത്.

ഒപ്പം മത്സരിച്ച രണ്ടു ലക്ഷം പേരെ പിന്തള്ളിയാണ് ഈ കൊച്ചിക്കാരി വിജയം നേടിയത്. എ ഡേ വിത്ത് ഗ്രാൻഡ് പേരന്റ്‌സ് എന്നതായിരുന്നു വിഷയത്തിൽ ജില്ല സംസ്ഥാന തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡിസൈനാണ് ദേശീയ തലത്തിൽ പരിഗണിച്ചത്.

ചിത്രരചന മാത്രമല്ല, നിരവധി സ്പോർട്സ് മത്സരങ്ങളിലും ക്രാഫ്റ്റ്, ക്ലേ മോഡൽ, പോസ്റ്റർ ഡിസൈനിങ് മത്സരങ്ങളിലും സ്ഥിരം വിജയിയാണ് . കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഗസ്സ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴ ടീന ആന്റണി ദമ്പതിമാരുടെ മകളാണ്. പതിനായിരം രൂപ സമ്മാനവുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP