Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനാറുകാരന്റെ മരണത്തിൽ ഉന്നതതല പൊലീസ് അന്വേഷണം വേണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ; കരമനയാറ്റിൽ അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ

പതിനാറുകാരന്റെ മരണത്തിൽ ഉന്നതതല പൊലീസ് അന്വേഷണം വേണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ; കരമനയാറ്റിൽ അഭിജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാണാതായ വിദ്യാർത്ഥിയെ കരമനയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടൽ. കരമന സ്വദേശി രതീഷിന്റെ മകൻ അഭിജിത്തിന്റെ(16) മരണത്തിൽ ഉന്നതതല പൊലീസ് അന്വേഷണം വേണമെന്ന് കമ്മീഷൻ ചെയർമാൻ പി. സുരേഷ് ആവശ്യപ്പെട്ടു.

കണ്ണമൂലയിലെ രാഹുൽ എന്ന 15 വയസ്സുകാരന്റെ തിരോധാനവും ഇതേരീതിയിൽ അന്വേഷിക്കണമെന്നും കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പക്കൽനിന്ന് കണ്ടെടുത്ത മൊബൈൽ വാങ്ങിവെച്ചതാണ് വീടുവിട്ടിറങ്ങാൻ കാരണമായതെന്നാണ് രാഹുലിന്റെ വീട്ടുകാരുടെ മൊഴി. ഈ രണ്ട് സംഭവങ്ങളിലും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

അഭിജിത്തിന്റെ വസതിയിൽ കമ്മീഷൻ ചെയർമാൻ പി. സുരേഷ് സന്ദർശനം നടത്തിയിരുന്നു. മകൻ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ മൊഴി നൽകി. കുട്ടി ധരിച്ച വസ്ത്രങ്ങളും കണ്ണടയും ചെരിപ്പും മൃതദേഹത്തിലോ സമീപത്തോ ഉണ്ടായിരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഐ.ജി.യുടെ മേൽനോട്ടത്തിൽ എസ്‌പി. റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടത്. പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തെ തുടർന്നാണ് പ്ലസ് വൺ വിദ്യാർത്ഥിയായ അഭിജിത് വീട് വിട്ടിറങ്ങി പോയതെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP