Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പത്താം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം' ; കണ്ണൂർ മാലൂർ ഗവ. സ്‌കൂളിലെ ആദർശ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ; അപകടകരമായ കിണർ മൂടാതിരുന്നത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപമെന്നും കമ്മീഷൻ

'പത്താം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം' ; കണ്ണൂർ മാലൂർ ഗവ. സ്‌കൂളിലെ ആദർശ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ; അപകടകരമായ കിണർ മൂടാതിരുന്നത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപമെന്നും കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്ക് പത്തു ലക്ഷം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കണ്ണൂരിലെ മാലൂരിലുള്ള ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥി ആദർശ് മരിച്ച സംഭവത്തിലാണ് കമ്മീഷന്റെ ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അധ്യക്ഷൻ പി. സുരോഷാണ് ഉത്തരവിറക്കിയത്. ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തോടു ചേർന്നുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ വീണാണ് ആദർശിന് പരുക്കേൽക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ നാലിനായിരുന്നു ആദർശിന്റെ മരണം. ആവശ്യമെങ്കിൽ നഷ്ടപരിഹാരത്തുക കിണർ മൂടുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്നു പിന്നീട് ഈടാക്കാം. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണം. അധികൃതർ മനഃപൂർവമല്ലാത്ത നരഹത്യക്ക് ഉത്തരവാദികളാണെന്നു തെളിയുന്നപക്ഷം അവർക്കെതിരേ കേസെടുത്ത് നിയമനടപടി സ്വീകരിക്കണം. പൊലീസ് സൂപ്രണ്ടിൽ കുറയാത്ത റാങ്കുള്ളയാളാണ് അന്വേഷിക്കേണ്ടത്.

കമ്മിഷൻ അധ്യക്ഷൻ പി.സുരേഷും അംഗം എംപി.ആന്റണിയും സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരിൽനിന്നു മൊഴിയെടുത്തിരുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ കിണർ മൂടാതിരുന്നത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപമാണെന്ന് കമ്മിഷൻ വിലയിരുത്തി. കേരളത്തിലെ സ്‌കൂളുകളിൽ അപകടാവസ്ഥയിലുള്ള കിണറുകൾ, കുളങ്ങൾ, കുഴികൾ എന്നിവ മൂടണം.

അപകടാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങൾ, മതിലുകൾ, മരങ്ങൾ എന്നിവ കണ്ടെത്തി അപകടം ഒഴിവാക്കണം. ഇതിന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറുടെയും ജില്ലാ അഗ്‌നിശമനസേനയും ചേർന്ന് സാമൂഹിക ഓഡിറ്റ് നടത്തി ആറു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP