Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സർക്കാർ; നബാർഡ് വഴി ആയിരം കോടി രൂപ ആവശ്യപ്പെടുമെന്നും പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം എത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സർക്കാർ; നബാർഡ് വഴി ആയിരം കോടി രൂപ ആവശ്യപ്പെടുമെന്നും പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം എത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കാർഷിക വായ്പകളുടെ മോറട്ടോറിയം നീട്ടണമെന്ന് സംസ്ഥാന സർക്കാർ. മോറട്ടോറിയം കാലാവധി ഒരു സാമ്പത്തിക വർഷത്തേക്ക് നീട്ടണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. കാർഷിക, കാർഷികേതര കടങ്ങൾ പുനഃക്രമീകരിക്കണം. നബാർഡ് വഴി ആയിരം കോടി രൂപയുടെ വായ്പ വേണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകൾ സമ്മതിച്ച സമയപരിധിയിൽ ഇളവുതേടി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ സമീപിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ട മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വീണ്ടും പ്രളയക്കെടുതിയുണ്ടായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ആവശ്യം.

നേരത്തെ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയെ തുടർന്ന് മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടാൻ തീരുമാനിച്ചിരുന്നു. അതുവരെ ജപ്തി നടപടികൽ മരവിപ്പിക്കും. കൃഷി അനുബന്ധമായ എല്ലാ വായ്പകൾക്കും മോറട്ടോറിയം തുടരുമെന്നും തീരുമാനിച്ചിരുന്നു.

ഓഗസ്റ്റ് 8 മുതലുള്ള കനത്ത മഴയിൽ വടക്കൻ കേരളത്തിലടക്കം വൻ കെടുതിയാണ് ഉണ്ടായത്. വയനാട്ടിലും മലപ്പുറത്തും അടക്കം സംസ്ഥാനത്ത് 80 ലേറെ ഉരുൾപൊട്ടലാണ് ഉണ്ടായത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ 121 പേർ മരിച്ചതായും 21 പേരെ കാണാതായതായുമാണ് ഔദ്യോഗിക കണക്കുകൾ. സംസ്ഥാനത്തെ പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം കേരളം സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP