Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എയർ ആംബുലൻസ് ചർച്ചകൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു; ആവശ്യമായ കൂടിയാലോചനകൾ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം;നടപടി മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യന്റെ ഹർജിയിന്മേൽ

എയർ ആംബുലൻസ് ചർച്ചകൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു; ആവശ്യമായ കൂടിയാലോചനകൾ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം;നടപടി മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യന്റെ ഹർജിയിന്മേൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കുന്നതിനായി എയർ ആംബുലൻസ് വാങ്ങുന്നതിന്റെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

എയർ ആംബുലൻസ്വാങ്ങുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യൻ നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

15ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിദഗ്ധ ചികിൽസക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്ത് റോഡ് മാർഗം എത്തിക്കാനുള്ള ശ്രമങ്ങളാണ് ഈ മാസം എയർ ആംബുലൻസ് ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ആംബുലൻസിനായി ഗതാഗത ക്രമീകരണം ഒരുക്കിയ ശേഷമായിരുന്നു ഇത്. എന്നാൽ കുഞ്ഞിന്റെ ജീവനായി സർക്കാരും ജനങ്ങളും ഒന്നിച്ചതോടെ അഞ്ചര മണിക്കൂർ കൊണ്ട് കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിക്കാനായിരുന്നു.

ഇതിനിടയിൽ എയർ ആംബുലൻസിന്റെ ആവശ്യകതയെക്കുറിച്ച് പലർക്കുമിടയിൽ ചർച്ചയായി. സംസ്ഥാനത്ത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എയർ ആംബുലൻസ് പദ്ധതി തുടങ്ങിയതാണ്. അവയവദാനം അടക്കമുള്ള അടിയന്തര വൈദ്യ സഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ എയർ ആംബുലൻസ് പദ്ധതി ആരംഭിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചിരുന്നതാണ്. ഇതിനായി അവയവദാനത്തിനുള്ള സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയും രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയുമായി സർക്കാർ കരാറുണ്ടാക്കുകയും ചെയ്തിരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി. 2014 ൽ ഏഴ് കോടി ചെലവിൽ വാങ്ങിയ എട്ട് സീറ്റുള്ള വിമാനം എയർ ആംബുലൻസിനായി ഉപയോഗിക്കാനായിരുന്നു ധാരണ.

എയർ ആംബുലൻസായി ഉപയോഗിക്കുന്നതിന് മണിക്കൂറിന് 40,000 രൂപയാണ് രാജീവ് ഗാന്ധി അക്കാദമി ആവശ്യപ്പെട്ടിരുന്നത്. മറ്റ് സ്വകാര്യ കമ്പനികൾ മണിക്കൂറിന് രണ്ട് ലക്ഷം രൂപയും മാസം 40 മണിക്കൂർ ഉപയോഗം ഗ്യാരണ്ടി ചെയ്യണമെന്നും ആവശ്യപ്പെട്ടിടത്തായിരുന്നു രാജീവ് ഗാന്ധി അക്കാദമി 40,000 രൂപ മാത്രം ചോദിച്ചത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി രാജീവ് ഗാന്ധി സെന്ററിന് നേടാനായില്ല. എയർ ആംബുലൻസ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ചെലവ് സർക്കാരിന് താങ്ങാനാവത്തതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നും ചൂണ്ടിക്കാട്ടി പിന്നീട് സർക്കാരും ഈ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP