Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എട്ട് വിധികർത്താക്കൾ പിന്മാറി; വിജിലൻസ് സംവിധാനം ശക്തമാക്കിയെന്ന് അറിഞ്ഞതിനാലാണ് വിധികർത്താക്കൾ പിന്മാറിയതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ എട്ട് വിധികർത്താക്കൾ പിന്മാറി; വിജിലൻസ് സംവിധാനം ശക്തമാക്കിയെന്ന് അറിഞ്ഞതിനാലാണ് വിധികർത്താക്കൾ പിന്മാറിയതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ

തൃശൂർ: കലോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നൃത്ത ഇനങ്ങളിലെ എട്ടു വിധികർത്താക്കൾ അപ്രതീക്ഷിതമായി പിന്മാറി.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിജിലൻസ് സംവിധാനം ശക്തമാക്കിയെന്ന് അറിഞ്ഞതിനുശേഷമാണ് വിധികർത്താക്കൾ പിന്മാറിയതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പ്രതികരിച്ചു.

കലോത്സവത്തിന്റെ വിധിനിർണയം സുതാര്യമാകണമെന്നും വിജിലൻസ് സംവിധാനം കണ്ണൂരിലേതിനേക്കാൾ ശക്തമാണെന്നും വിധികർത്താക്കളെ അറിയിച്ചതിനെതുടർന്നാണ് കഴിഞ്ഞ രണ്ടുദിവസമായി പത്തു വിധികർത്താക്കൾ തങ്ങൾ വിധിനിർണയത്തിൽനിന്നു പിന്മാറുകയാണെന്നു ഫോണിൽ വിളിച്ചറിയിച്ചതെന്നു ഡിപിഐ പറഞ്ഞു.

പെട്ടെന്നുണ്ടായ പിന്മാറ്റത്തെതുടർന്ന് പുതിയ വിധികർത്താക്കളെ അവസാന നിമിഷം നിശ്ചയിക്കുകയെന്ന പ്രതിസന്ധിയുണ്ടായെങ്കിലും നേരത്തെ തയാറാക്കിയ ജഡ്ജിങ് പാനലിലുള്ളവരെ ഉൾപ്പെടുത്തി പുതിയ വിധികർത്താക്കളെ നിശ്ചയിച്ച് പ്രതിസന്ധി മറികടന്നതായും ഡിപിഐ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP