Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ കീഴൂർ പടിയിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു; ബോംബുകൾ കണ്ടെടുത്തത് ബോംബ് സ്‌ക്വാഡും ഇരിട്ടി പൊലീസും നടത്തിയ പരിശോധനയിൽ

കണ്ണൂർ കീഴൂർ പടിയിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു; ബോംബുകൾ കണ്ടെടുത്തത്  ബോംബ് സ്‌ക്വാഡും ഇരിട്ടി പൊലീസും നടത്തിയ പരിശോധനയിൽ

 ഇരിട്ടി: കീഴൂർ പടിയിൽനിന്നം ഉഗ്രശേഷിയുള്ള ബോംബും ബോംബ് നിർമ്മാണ സാമഗ്രികളും പൊലീസ് പിടികൂടി. പടിയിൽ താഴെ അംഗൻവാടിക്ക് സമീപത്ത് നിന്നാണ് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബും നിർമ്മാണ സാമിഗ്രികളും പിടികൂടിയത്. കണ്ണൂരിൽ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡും ഇരിട്ടി പൊലീസും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

മുമ്പും ഇതേ സ്ഥലത്ത് നിന്ന് ബോംബുകൾ കണ്ടെത്തിയിരുന്നു. പൈപ്പും വെടിമരുന്നും ഉൾപ്പെടെയുള്ള ബോംബ് നിർമ്മാണ സാമഗ്രികൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം പടിയിൽ താഴെ അംഗൻവാടി കെട്ടിടത്തിന് മുകളിൽ പടക്കത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർച്ചയെന്നോണം വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽ നിന്ന് എത്തിയ ബോംബ്, ഡോഗ് സ്‌ക്വാഡുകളും ഇരിട്ടി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ബോംബ് സ്‌ക്വാഡ് എസ്ഐ ശശിധരൻ, ഇരിട്ടി സിഐ രാജീവൻ വലിയവളപ്പിൽ, എസ്ഐ പി സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തില്ലങ്കേരി കാർക്കോട്, ചാളപ്പറമ്പ് എന്നീ ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൻ ബോംബു ശേഖരവും ബോംബ് നിർമ്മാണ സാമഗ്രികളും പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് കീഴൂർ പടിയിൽ താഴെ അംഗൻവാടിക്കടുത്തും പൊലീസ് ബോംബ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP