Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

163 വർഷം പഴക്കമുള്ള ആവി എൻജിനിൽ നൊസ്റ്റാൾജിക്ക് യാത്ര ! ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കൊച്ചിയിലെ കന്നിയോട്ടം ഹൗസ് ഫുൾ; ട്രിപ്പ് ഹിറ്റാക്കിയത് കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ; വിനോദ സഞ്ചാരത്തിന് പുത്തൻ അനുഭവം പകരാൻ പൈതൃക ട്രെയിൻ യാത്ര സഹായകരമാവും

163 വർഷം പഴക്കമുള്ള ആവി എൻജിനിൽ നൊസ്റ്റാൾജിക്ക് യാത്ര ! ലോകത്തെ ഏറ്റവും പഴക്കം ചെന്ന പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കൊച്ചിയിലെ കന്നിയോട്ടം ഹൗസ് ഫുൾ; ട്രിപ്പ് ഹിറ്റാക്കിയത് കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ; വിനോദ സഞ്ചാരത്തിന് പുത്തൻ അനുഭവം പകരാൻ പൈതൃക ട്രെയിൻ യാത്ര സഹായകരമാവും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 163 വർഷം പഴക്കമുള്ള ആവി എൻജിനിൽ നൊസ്റ്റാൾജിക്ക് യാത്ര നടത്തി കുരുന്നുകളും മുതിർന്നവരും. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പൈതൃക ട്രെയിനായ ഇഐആർ 21ന്റെ കന്നിയോട്ടത്തിനായി ആവേശത്തോടെയാണ് കുരുന്നുകൾ അടക്കമുള്ളവർ എത്തിയത്. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 500ഉം കുട്ടികൾക്ക് 300മാണ്. എന്നാൽ പൈസ കാര്യമാക്കാതെ ടിക്കറ്റെടുത്ത് ആദ്യയാത്ര ഹാപ്പിയാക്കുകയായിരുന്നു ഇവർ.

ആവി പറക്കും ട്രെയിനിൽ യാത്രചെയ്യാൻ ഒട്ടേറെ പേർ എത്തിയതിനാൽ ഞായറാഴ്‌ച്ച രാവിലെ 11നുള്ള ട്രിപ്പ് കൂടാതെ ഉച്ചയ്ക്കു 2നും പ്രത്യേക സർവീസുണ്ടാകും. തിങ്കളാഴ്ചയും സർവീസുണ്ടാകുമെന്നു ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ പറഞ്ഞു. എറണാകുളം സൗത്തിൽ നിന്നു ഉച്ചയ്ക്കു 11 മണിക്കാണു കന്നി യാത്ര തുടങ്ങിയത്. മുതിർന്നവരോടൊപ്പം ഒട്ടേറെ കുട്ടികളും യാത്രയ്‌ക്കെത്തിയിരുന്നു.

മുത്തച്ഛനൊപ്പം ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കുന്ന കുരുന്നുകളുടെ സന്തോഷം ഒന്നു കാണേണ്ട കാഴ്‌ച്ചതന്നെയായിരുന്നു. കുട്ടികൾ ആദ്യമായാണു ഇത്തരത്തിലുള്ള ഒരു എഞ്ചിൻ കാണുന്നതെന്നു ഒപ്പമുണ്ടായിരുന്ന റോസ് ജോർജ് എന്ന അമ്മപറയുന്നു. കളിപ്പാട്ടങ്ങളിലും ടിവിയിലും മാത്രം ആവി എൻജിൻ കണ്ടിട്ടുള്ള കുരുന്നുകൾക്ക് ഇത് വ്യത്യസ്ഥമായ ഒരുനുഭവമായി മാറുകയായിരുന്നു.

1855ൽ ഇംഗ്ലണ്ടിലെ കിറ്റ്‌സൺ തോംസൺ ആൻഡ് ഹെവിറ്റ്‌സൺ എന്ന കമ്പനി നിർമ്മിച്ച ആവി എഞ്ചിൻ കപ്പിലിലാണ് ഇന്ത്യയിലെത്തിച്ചത്. 55 വർഷത്തോളം സർവീസ് നടത്തിയ ശേഷം ഒരു നൂറ്റാണ്ടോളം വിവിധ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.പിന്നീടാണു പെരമ്പൂർ ലോക്കോവർക്‌സിൽ കൊണ്ടു വന്നു പ്രവർത്തനക്ഷമമാക്കിയത്.

കേരളത്തിന്റെ വിനോദസഞ്ചാരത്തിന്റെ ഈറ്റില്ലമായ കൊച്ചിയിൽ വിനോദസഞ്ചാരികൾ അധികമായെത്തിക്കാൻ പൈതൃക ട്രെയിൻ സർവീസ് മൂലം സാധിക്കുമെന്നാണ് കരുതുന്നത്. അസിസ്റ്റന്റ് ഡിവി.മെക്കാനിക്കൽ എൻജീനിയർ എം.െക.സുബ്രഹ്മണ്യൻ, സ്റ്റേഷൻ മാനേജർ കെ.പി.ബി. പണിക്കർ, എം.ഐ.ജോസഫ് എന്നിവരും ആദ്യ ട്രിപ്പിൽ യാത്രക്കാർക്കൊപ്പം ചേർന്നു.പൈതൃക യാത്രയ്ക്കുള്ള ടിക്കറ്റുകൾ എറണാകുളം സൗത്തിലെ റിസർവേഷൻ ഓഫിസിൽ 24 മണിക്കൂറും ലഭ്യമാണ്. കൊമേഴ്‌സ്യൽ വിഭാഗം : 94470 57875

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP