Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരള ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി ടെന്നിസ് ഇതിഹാസം സ്റ്റെഫി ഗ്രാഫ്; സ്റ്റെഫിയെ അംബാസിഡറാക്കാൻ മന്ത്രിസഭായോഗം തീരുമാനം; വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഉപകരിക്കുമെന്ന് വിലയിരുത്തൽ

കേരള ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി ടെന്നിസ് ഇതിഹാസം സ്റ്റെഫി ഗ്രാഫ്; സ്റ്റെഫിയെ അംബാസിഡറാക്കാൻ മന്ത്രിസഭായോഗം തീരുമാനം; വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഉപകരിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കേരള ആയുർവേദ ടൂറിസത്തെ ലോകപ്രശസ്തിയിലേക്ക് ഉയർത്താൻ ടെന്നിസ് ഇതിഹാസത്തിന്റെ സഹായം തേടി കേരള സർക്കാർ. വനിതാ ടെന്നീസിലെ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിനെ കേരളത്തിന്റെ ആയുർവേദ ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാക്കാനാണ് തീരുമാനം. സംസ്ഥാന മന്ത്രി സഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആയൂർവേദത്തിന്റെ മഹാത്മ്യം ലോകമെമ്പാടും എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്‌റ്റെഫിയെ ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുന്നത്.

കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാകാൻ സമ്മതമാണെന്ന് സ്‌റ്റെഫി നേരത്തേ അറിയിച്ചിരുന്നു. ജർമൻ സ്വദേശിയാണ് 46കാരിയായ സ്‌റ്റെഫി. പ്രതിവർഷം പത്ത് ലക്ഷം വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലെത്തുന്നുണ്ട് എന്നാണ് കണക്ക്. ഇതോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും. ടൂറിസത്തിന്റെ ഭാഗമായി ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സ്‌റ്റെഫിയെ അംബാസിഡർ ആക്കുന്നതിലൂടെ ഉപകരിക്കും എന്നാണ് കരുതുന്നത്.

ഒരു മുൻ ജർമൻ ടെന്നിസ് താരമായിരുന്ന സ്‌റ്റെഫി ഗ്രാഫ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 24 സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ മാർഗരറ്റ് കോർട്ടിന് പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിൾസ് ഗ്രാൻഡ്സ്ലാമുകൾ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്.

22 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടങ്ങൾ ഇവർ നേടിയിട്ടുണ്ട്. ഏറ്റവുമധികം സിംഗിൾസ് കിരീടങ്ങൾ നേടിയവരുടെ നിരയിൽ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാർട്ടിന നവരത്‌ലൊവ(167 കിരീടങ്ങൾ) ക്രിസ് എവെർട്ട് (154 കിരീടങ്ങൾ) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 1999 ഡിസംബറിൽ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.

വിമൺസ് ടെന്നിസ് അസോസിയേഷന്റെ റാങ്കിങ്ങിൽ 377 ആഴ്ചകൾ ഗ്രാഫ് ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഇതിലധികം കാലം ആരും ഒന്നാം റാങ്കിൽ തുടർന്നിട്ടില്ല. മറ്റൊരു ടെന്നീസ് ഇതിഹാസം അഗസ്സിയെയാണ് ഇവർ വിവാഹം ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP