Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് ബാലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്!ഇത് ഞാൻ ബാലയ്ക്കു വേണ്ടി സമർപ്പിക്കുന്നു; പിയാനോയിൽ ആ പാട്ട് വായിച്ച് സ്റ്റീഫൻ ദേവസ്സി

ഇത് ബാലയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്!ഇത് ഞാൻ ബാലയ്ക്കു വേണ്ടി സമർപ്പിക്കുന്നു; പിയാനോയിൽ ആ പാട്ട് വായിച്ച് സ്റ്റീഫൻ ദേവസ്സി

ബാലഭാസ്‌കർ ഈ ലോകത്തെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാതെ ജീവിക്കുന്നവരാണ് ബാലുവിന്റെ കുടുംബവും സൂഹൃത്തുക്കളും ബാല ജീവിതത്തിലേയ്ക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു എല്ലാവരും. ബാല തിരിച്ചു വരുമെന്ന് ഏറ്റവും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതും സഹോദരതുല്യനായ ഉറ്റസുഹൃത്ത് സ്റ്റീഫൻ ദേവസിയായിരുന്നു.

ബാലയെ സന്ദർശിച്ച സ്റ്റീഫൻ 20 മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. എന്നാൽ വെളുപ്പിനെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു.

ഇപ്പോൾ ബാലുവിന് ഏറ്റവും പ്രീയപ്പെട്ട സൂര്യ തീം സോങിന്റെ പിയാനോ വേർഷൻ ചെയ്ത് അത് ബാലയ്ക്കായി സമർപ്പിച്ചിരിക്കുകയാണ് സ്റ്റീഫൻ. 'ബാലുവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ബാലയ്ക്ക് ഏറ്റവും പ്രീയപ്പെട്ട 'സൂര്യ'യുടെ പിയാനോ വേർഷനാണിത്. ഞാനും ബാലയും നിരവധി തവണ വേദികളിൽ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഞാൻ ബാലയ്ക്കു വേണ്ടി സമർപ്പിക്കുന്നു' സ്റ്റീഫൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP