Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റാന്നിയേ പ്രളയം വിഴുങ്ങിയപ്പോൾ, സ്വന്തം നാടിനെ സഹായിക്കാൻ മുന്നോട്ടിറങ്ങിയ യുവവനിത ഡോക്ടർ; 'റീബിൽഡ് റാന്നി'യുടെ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ ക്രിസ്നയക്ക് സോഷ്യൽ മീഡിയയുടെ കൈയടി

റാന്നിയേ പ്രളയം വിഴുങ്ങിയപ്പോൾ, സ്വന്തം നാടിനെ സഹായിക്കാൻ മുന്നോട്ടിറങ്ങിയ യുവവനിത ഡോക്ടർ; 'റീബിൽഡ് റാന്നി'യുടെ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ ക്രിസ്നയക്ക് സോഷ്യൽ മീഡിയയുടെ കൈയടി

കൊച്ചി; പ്രളയം കേരളത്തിനെ വിഴുങ്ങിയ നാളുകളിലാണ് അനേകം സുമനസ്സുകളെ നാം തിരിച്ചറിഞ്ഞത്.അവരുടെ നന്മപൂർവ്വമുള്ള പ്രവർത്തനങ്ങൾ ഒരു പ്രതിസന്ധിയിൽ സ്വന്തം നാടിനെ സഹായിക്കുവാൻ ഉപയുക്തമായി.അതിനു അവർ കണ്ടെത്തിയ മാർഗ്ഗങ്ങൾ പലതായിരുന്നു. പ്രളയത്തൽ കഷ്ട്ടപ്പെടുന്ന സ്വന്തം നാട്ടുകാരെ സഹായിക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. അത്തരത്തിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകി മാതൃകയാകുകയായിരുന്നു യുവ ഡോക്ടർ ക്രിസ്ന.

ഡോ.ക്രിസ്നയുടെ നേതൃത്വത്തിൽ ആരംഭിച്ച 'റീ ബിൽഡ് റാന്നി' എന്ന അലുമിനി പ്രസ്ഥാനം, ഏകദേശം മുപ്പത്തഞ്ചു ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികൾ റാന്നിയിലും പരിസരപ്രദേശങ്ങളിലുമായി പ്രളയദുരിതർക്കായി വിതരണം ചെയ്തത്. 'റീ ബിൽഡ് റാന്നി' എന്ന പേരിൽ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ച്, ലോകത്തിന്റെ നാനാ ഭാഗത്തുള്ള 250- ഓളം പൂർവ്വ വിദ്യാർത്ഥികളെ ഒരുമിച്ച് ചേർത്തു.തങ്ങൾ പഠിച്ച റാന്നിയിലെ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ പേരിൽ പുനരധിവാസപ്രവർത്തനം നടത്തിയത്.

വിഷ്ണു എം,സൂരജ് കൃഷ്ണൻ, ജിബ്‌സൺ,സാംജി ഇടമുറി, ഡോ. ഡോൺ ഷാജി,മിലൻ,പവിൻ വേണാട്ട്, അലൻ ഫിലിപ്പ്, അരുൺ എബ്രഹാം, കെവിൻ വേണാട്ട്, ഷാബിൻ ജോസഫ് കല്ലേലിമണ്ണിൽ, ജിനുത് സജി, സയോൺ മാത്യു, അജിൻ തോമസ്, റോഷൻ ജിയോ, എന്നിവരെക്കൂടാതെ ലോകത്തിന്റെ നാനാഭാഗത്തുള്ള പൂർവ്വവിദ്യാർത്ഥികളും ചേർന്നാണ് ഈ സംരംഭം വിജയിപ്പിച്ചത്.

ഇവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായ സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ചുമതലക്കാർ ഒരു യോഗം ക്രമീകരിച്ച് , ഡോ.ക്രിസ്നക്കു ഒരു അനുമോദനഫലകം നൽകി. ഡോ.ക്രിസ്നയുടെ നേതൃത്വത്തിൽ ആരംഭിച്ച റീ ബിൽഡ് റാന്നി എന്ന റാന്നി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിന്റെ അലുമിനിക്കൂട്ടായ്മ പ്രവർത്തനങ്ങൾ നിർത്താൻ തയ്യാർ അല്ല. സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ചു കൂടുതൽ ആവേശത്തോട് റാന്നിയുടെ പുനർനിർമ്മാണപ്രക്രീയക്ക് ആക്കം കൂട്ടുവാനാണ് അവരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP