Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മക്കൾ ആറുണ്ടായിട്ടും അംബുജാക്ഷിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ ആരുമില്ല; സംരക്ഷണം ഏറ്റെടുത്ത് ജനസേവാകേന്ദ്രം

മക്കൾ ആറുണ്ടായിട്ടും അംബുജാക്ഷിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ ആരുമില്ല; സംരക്ഷണം ഏറ്റെടുത്ത് ജനസേവാകേന്ദ്രം

അടൂർ: സ്വത്തു തർക്കത്തെ തുടർന്ന് ഭർത്താവ് നാരായണൻ ആത്മഹത്യ ചെയ്തതോടെ അംബുജാക്ഷി കുടുംബവീട്ടിൽ ഒറ്റയ്ക്കായി. ആറു മക്കളും തിരിഞ്ഞു നോക്കിയില്ല. അസുഖം കലശലായതോടെ ആശുപത്രിയിലെത്തി. ഇതറിഞ്ഞിട്ടും ആരും വന്നില്ല. പ്രായാധിക്യം തളർത്തിയ അമ്മയ്ക്ക് തുണയായി അങ്ങനെ മഹാത്മാ ജനസേവാ കേന്ദ്രമെത്തി. ആരും നോക്കാനില്ലാത്ത അംബുജാക്ഷിയെ ജനസേവാ കേന്ദ്രം ഇനി സംരക്ഷിക്കും.

അംബുജാക്ഷിക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ട്. എല്ലാവരും വിവാഹിതരുമാണ്. ഭർത്താവ് ആത്മഹത്യ ചെയ്തതോടെ അംബുജാക്ഷി കുടുംബവീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. വാർധക്യ രോഗങ്ങളെ തുടർന്ന് സപ്തംബർ 25നാണ് അഞ്ചൽ സെന്റ് ജോസഫ് ആശുപത്രിയിൽ ഏരൂർ വേങ്ങവിള പടിഞ്ഞാറ്റേതിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ അംബുജാക്ഷിയെ അയൽവാസികൾ എത്തിച്ചത്. കൂട്ടിരിപ്പിനോ, ഭക്ഷണം നൽക്കാനോ ആരുമുണ്ടായില്ല. ആശുപത്രി ജീവനക്കാർ അംബുജാക്ഷിക്ക് തുണയായി.

രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തപ്പോൾ ബില്ല് അടയ്ക്കാനോ, കൂട്ടിക്കൊണ്ടുപോകാനോ ആരും എത്തിയില്ല. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതിനൽകി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇത് ജനസേവാ കേന്ദ്രത്തിന്റെ ശ്രദ്ധയിലെത്തി. മഹാത്മാ ജനസേവാ കേന്ദ്രം രക്ഷാധികാരിയും മുൻ എ.ഡി.എമ്മുമായ എച്ച്. സലിംരാജ്, ജനസേവാകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, ഡിനു ഡാനിയേൽ, ജോബ്‌സൺ ജയിംസ്, സധു എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് അംബുജാക്ഷിയെ ഏറ്റെടുത്തത്.

തുടർന്ന് അടൂർ മഹാത്മാ ജറിയാട്രിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളോ ബന്ധുക്കളോ എത്തുന്നതുവരെ സൗജന്യ ചികിത്സയും സംരക്ഷണവും നൽകുമെന്നും മഹാത്മാ ജനസേവാകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP