Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞിന് ഗുരുതര പരിക്ക്;ആക്രമണം കുളിപ്പിക്കാൻ വരാന്തയിൽ കിടത്തിയ ശേഷം അമ്മ അകത്ത് പോയ സമയത്ത്; കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് പരിക്ക്

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞിന് ഗുരുതര പരിക്ക്;ആക്രമണം കുളിപ്പിക്കാൻ വരാന്തയിൽ കിടത്തിയ ശേഷം അമ്മ അകത്ത് പോയ സമയത്ത്; കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് സംഭവം. മുക്കോലക്കൽ മരങ്ങാട്ടൂ ഷിജു ഭവനിൽ സൗമ്യ-ഷിജു ദമ്പതികളുടെ മകൾ ക്രിസ്റ്റീനയെയാണ് നായ കടിച്ചത്.ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിപ്പിക്കാനായി വീടിന്റെ വരാന്തയിൽ കിടത്തിയശേഷം അമ്മ അകത്തേക്കു പോയ സമയത്താണ് കുട്ടി നായയുടെ ആക്രമണത്തിന് ഇരയായത്.

അതേസമയം താഴെചൊവ്വയിൽ തെരുവുനായയുടെ കടിയേറ്റ് വിദ്യാർത്ഥിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. നടാൽ സ്വദേശി മംഗലപറന്പത്ത് പി.വി. ബാലകൃഷ്ണൻ (59), കടലായി കുറുവയിലെ മണ്ടേൻ രവീന്ദ്രൻ (75), ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി താഴെചൊവ്വ കിഴക്കേവളപ്പിൽ ഷാൻ (11) എന്നിവർക്കാണ് കടിയേറ്റത്.

രാവിലെ താഴെചൊവ്വ തങ്കേക്കുന്ന് റോഡിൽ വച്ചാണ് സംഭവം. റോഡരുകിലെ പറമ്പിൽനിന്നും ഓടിവന്ന തെരുവുനായ മൂവരെയും കടിക്കുകയായിരുന്നു. സ്‌കൂളിലേക്ക് പോകാൻ സൈക്കിളിൽ കാറ്റുനിറയ്ക്കുന്നതിനിടയാണ് വിദ്യാർത്ഥിക്ക് കടിയേറ്റത്. കൈക്കും കാലിനും കടിയേറ്റ മൂന്നുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP