Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവുനായ ആക്രമണത്തിൽ പാലക്കാട്ടു രണ്ടു പേർക്കു പരിക്ക്; പേപ്പട്ടിയുടെ കടിയേറ്റതു പത്താം ക്ലാസ് വിദ്യാർത്ഥിക്കും അമ്പതുകാരനും

തെരുവുനായ ആക്രമണത്തിൽ പാലക്കാട്ടു രണ്ടു പേർക്കു പരിക്ക്; പേപ്പട്ടിയുടെ കടിയേറ്റതു പത്താം ക്ലാസ് വിദ്യാർത്ഥിക്കും അമ്പതുകാരനും

പാലക്കാട്: പാലക്കാട്ടു രണ്ടുപേർക്കു പേപ്പട്ടിയുടെ കടിയേറ്റു. ചിറ്റിലഞ്ചേരി കോന്നല്ലൂരിലാണു സംഭവം.

കോന്നല്ലൂർ രജനി സുബ്രഹ്മണ്യത്തിന്റെ മകൻ അജിത് കുമാർ (14), കല്ലംപറമ്പ് അപ്പുകുട്ടൻ (50) എന്നിവർക്കാണ് കടിയേറ്റത്. ഇവർ ജില്ല ആശുപത്രിയിൽ ചികിൽസ തേടി.

എംഎൻകെഎം ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അജിത്ത് കുമാർ. രാവിലെ പതിനൊന്നൊടെയാണ് നായയുടെ അക്രമം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അജിത്തിന്റെ കാലിലാണ് പേപ്പട്ടി കടിച്ചത്.

നായ പിന്നീട് വഴിയിൽ കണ്ട പലരെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഒാടിരക്ഷപ്പെട്ടു. ഇതിനിടെ എതിർവശത്തുനിന്നു വരികയായിരുന്ന അപ്പുക്കുട്ടനെ അക്രമിച്ചു. നിലത്തുവീണ അപ്പുക്കുട്ടന്റെ രണ്ടു കൈകളിലും നായ കടിച്ചു. കൈകളിൽ പത്തു മുറിവുകളുണ്ട്. നിരവധി വളർത്തു മൃഗങ്ങൾക്കും തെരുവുനായകൾക്കും പേപ്പട്ടിയുടെ കടിയേറ്റു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP