Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാളയിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ ആക്രമിച്ചതു പേവിഷബാധയുള്ള നായ; ആറു പേരെ കടിച്ച നായക്കു പേയുണ്ടെന്ന സ്ഥിരീകരണം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ

മാളയിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ ആക്രമിച്ചതു പേവിഷബാധയുള്ള നായ; ആറു പേരെ കടിച്ച നായക്കു പേയുണ്ടെന്ന സ്ഥിരീകരണം മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ

തൃശൂർ: മാളയിൽ ഇന്നലെ കുട്ടികളെ ആക്രമിച്ചതു പേവിഷബാധയുള്ള നായ. മണ്ണുത്തി വെറ്റിനറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മൂന്നു കുട്ടികളടക്കം ആറു പേർക്കാണ് ഇന്നലെ വൈകിട്ടു നായയുടെ കടിയേറ്റത്. കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മാള പൊയ്യയിലായിരുന്നു സ്‌കൂൾ വിദ്യാർത്ഥികളടക്കം ആറുപേരെ പേവിഷബാധയുള്ള നായ ആക്രമിച്ചത്. തത്കാലം ആശങ്കപ്പെടാനില്ലെന്നും ചികിത്സയിൽ കഴിയുന്ന കുട്ടികൾ അപകടനില തരണം ചെയ്തതായുമായാണു വിവരം.

കുട്ടികൾ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. അഞ്ച് വയസ്സുകാരൻ ആയുസിന് മുഖത്ത് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ജെഫിൻ(6), അതുൽ(12), അന്ന(10), ഗൗരി(53), പി.സിതോമസ് (57) എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവർ.

ആക്രമണത്തിനിരയായ അഞ്ച് വയസുകാരൻ ആയുസ്സിന്റെ മുഖം നായ കടിച്ചെടുത്ത നിലയിലാണ്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണു  തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആയുസിന്റെ മുഖത്തു നിന്ന് മാംസം ഇളകി പോയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP